ഓസീസ് ടീമിന് പുറത്തുപറയാത്ത ഒരു രഹസ്യമുണ്ട് ; വോണിനെ നേരിട്ടപ്പോള്‍ ഉണ്ടായ ഹൃദ്യമായ അനുഭവം പങ്കുവെച്ച് കുംബ്‌ളേ

അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഷെയിന്‍വോണിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത് അനേകം അന്താരാഷ്ട്ര താരങ്ങളാണ്. ഇന്ത്യയുടെ മൂന്‍ പരിശീലകനും വോണിന്റെ സമകാലീകനുമായ ഇന്ത്യയുടെ മുന്‍ ലെഗ്‌സ്പിന്നര്‍ അനില്‍ കുംബ്‌ളേയും താരവുമായ ഹൃദയംഗമായ സമയത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്. വോണുമായി ബന്ധപ്പെട്ട് ഓസീസ് ടീമിന് ഒരു രഹസ്യമുണ്ടെന്ന് കുംബ്‌ളേ പറയുന്നു.

ഷെയിന്‍വോണിന്റെ കാലത്ത അദ്ദേഹത്തോടൊപ്പം ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചിരുന്നവരും പരസ്പരം വിക്കറ്റ് നേട്ടത്തിനായി മത്സരിച്ചിരുന്നവരുമായ മറ്റ് രണ്ടുസ്പിന്നര്‍മാരായിരുന്നു കുംബ്‌ളേയും മുത്തയ്യാ മുരളീധരനും. അതുകൊണ്ടു തന്നെ മറ്റ് രണ്ടു സ്പിന്നര്‍മാരുമായി കുംബ്‌ളേ വലിയ സൗഹൃദത്തിലുമായിരുന്നു. ഇന്ത്യയ്ക്ക് എതിരേ എപ്പോഴും മികച്ച പ്രകടനം നടത്തിയിരുന്നയാളാണ് വോണ്‍. 1998 ലെ ഒരു ക്രിക്കറ്റ് പരമ്പര വോണും സച്ചിനുമുള്ള ഏറ്റുമുട്ടലായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സില്‍ ഷെയിന്‍ വോണ്‍ സച്ചിന് മേല്‍ മേല്‍ക്കൈ കാട്ടിയാല്‍ അടുത്ത ഇന്നിംഗ്‌സില്‍ സച്ചിന്‍ തിരിച്ച് വോണിന് മേല്‍ മേധാവിത്വം കാട്ടും. ഈ രീതിയിലായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം.

Read more

അന്ന് ഓസ്‌ട്രേലിയന്‍ ടീമിന് ഒരു രഹസ്യമുണ്ട്. കളത്തിലെ ചീത്തവിളിക്ക്് ഒന്നാമന്മാരായ ഓസീസ് ടീം ഷെയിന്‍ വോണുമായി സൗഹാര്‍ദ്ദത്തിലുള്ള ക്രിക്കറ്റര്‍മാര്‍ക്ക് പ്രശ്‌നം ഉണ്ടാക്കുകയോ അവര്‍ക്ക് പിന്നാലെ പോകുകയോ ചെയ്യുമായിരുന്നില്ല. വോണിന്റെ സുഹൃത്തുക്കളായ കളിക്കാരെ അവര്‍ കളത്തില്‍ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്യുമായിരുന്നില്ല. താന്‍ വോണുമായി വളരെ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ താന്‍ ബാറ്റ് ചെയ്യാനായി പോകുമ്പോള്‍ ഓസീസ് ടീം തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഒരു കാര്യവും അനുവര്‍ത്തിച്ചിരുന്നില്ല. സുഹൃത്തുക്കളെ വലിയ വിലമതിച്ചിരുന്ന അങ്ങിനെയുള്ള ആളായിരുന്നു വോണ്‍. കുംബ്‌ളേ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് വീഴ്ത്തിയ മുത്തയ്യാ മുരളീധരന് കീഴിലെ രണ്ടാമനായിരുന്നു 700 വിക്കറ്റുള്ള ഷെയിന്‍ വോണ്‍.