ദീപക് ചഹാർ നൽകിയ ഉപദേശം സഹായിച്ചു, വെറുതെ അല്ല ധോണിയെ എല്ലാവരും ബഹുമാനിക്കുന്നത്

കഴിഞ്ഞ സീസണിലെ ചെന്നൈ വിജയങ്ങൾക്ക് നിർണായക പങ്ക് വഹിച്ച ഒരു താരമായിരുന്നു ദീപക് ചഹാർ . കളിയുടെ ഏത് സാഹചര്യത്തിലും വിക്കറ്റ് എടുക്കാൻ സാധിക്കും എന്നതായിരുന്നു ദീപകിന്റെ പ്രത്യേകത. അതിനാൽ തന്നെ മെഗാ ലേലത്തിൽ 14 കോടി രൂപ മുടക്കി താരത്തെ ടീമിൽ നിലനിർത്താൻ ചെന്നൈക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി എത്തിയ പരിക്ക് ചെന്നൈക്കും ദീപക്കിനും വില്ലനായപ്പോൾ താരത്തിന് സീസൺ നഷ്ടമായി. ഇതാണ് ചെന്നൈയുടെ സീസണിലെ കഷ്ടകാലങ്ങൾക്ക് ഒരു കാരണം എന്ന് പറയാം. ദീപക്കിന് പകരമെത്തിയ താരങ്ങൾക്ക് ആർക്കും അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. അവസാന കുറച്ച് മത്സരങ്ങളായായി മികച്ച പ്രകടനം പുറത്തെടുക്കാൻ മുകേഷ് ചൗധരിക്ക് സാധിക്കുന്നുണ്ട്. താരം ദീപകിനെക്കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തുകയാണിപ്പോൾ.

” ദീപക് [ചാഹർ] ഭായ് കുറച്ച് കാലമായി സിഎസ്‌കെക്ക് വേണ്ടി ഒരുപാട് വർഷമായി കളിക്കുകയും നല്ല പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവുമായി ഒരു അത്ഭുത ബൗളറാണ്. ഞാൻ ദീപകുമായി പതിവായി സംസാരിക്കാറുണ്ട്. അദ്ദേഹമാണ് എന്നെ ഒരുപാട് നയിക്കുന്നത്. സാഹചര്യം എങ്ങനെ വിശകലനം ചെയ്യണമെന്നും ഒരു പ്രത്യേക സാഹചര്യത്തിൽ എന്ത് ബൗൾ ചെയ്യണമെന്നും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ദീപക് ഭായ് വിളിച്ച് ടിപ്‌സ് തന്നു. എനിക്ക് എന്താണ് കുറവെന്നും എങ്ങനെ മെച്ചപ്പെടുത്താമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അവിടെ നിന്ന്, എനിക്ക് ഫലം ലഭിച്ചു തുടങ്ങി.”

പിന്നെ അദ്ദേഹം എന്നോട് ഒരു കാര്യം കൂടി പറഞ്ഞു-  “ധോണി ഭായ് പറയുന്നത് കേൾക്കുക. അത് നിന്നിൽ മാറ്റമുണ്ടാക്കും. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു എന്ന് ഫലം ലഭിച്ച് തുടങ്ങിയപ്പോൾ എനിക്ക് മനസിലായി.”

കഴിഞ്ഞ ഐ‌പി‌എല്ലിൽ സി‌എസ്‌കെയ്‌ക്കൊപ്പം നെറ്റ് ബൗളറായിരുന്ന ചൗധരി ഇതുവരെ എട്ട് മത്സരങ്ങൾ കളിക്കുകയും 25.45 ശരാശരിയിൽ 11 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. സിഎസ്‌കെയുടെ അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ വിക്കറ്റുകൾ ഉൾപ്പെടെ 3/19 എന്ന നിലയിൽ അദ്ദേഹം മുംബൈ ഇന്ത്യൻസിനെതിരെ മികച്ച പ്രകടനവും നടത്തിയിരുന്നു . കളി കഴിഞ്ഞ് ചാഹർ തന്നെ വിളിച്ച് വിലപ്പെട്ട ഉപദേശം നൽകിയെന്ന് ചൗധരി പറഞ്ഞു.

ഇന്ന് നടക്കുന്ന മത്സരത്തിൽ ബാംഗ്ലൂരിനെ നേരിടുന്ന ചെന്നൈ ജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് കാണാതെ പുറത്താകും.