ആ ഒരൊറ്റ സംഭവം ഇന്ത്യയെ  തോല്‍പ്പിക്കാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു, പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായി

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ കളിക്കാനെത്തുമ്പോള്‍ ഉണ്ടായിരുന്ന പ്രധാനലക്ഷം അവിടെ ഒരു പരമ്പരവിജയമായിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം ടെസ്റ്റില്‍ ഉണ്ടായ ആ സംഭവം ഇന്ത്യന്‍ കളിക്കാര്‍ എത്രമാത്രം സമ്മര്‍ദ്ദത്തിലാണെന്ന്് വിളിച്ചറിയിക്കുന്നതായിരുന്നെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ലുംഗി എന്‍ഗിഡി. കേപ്ടൗണിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഉണ്ടായ എല്‍ബിഡബ്‌ള്യൂ വിവാദത്തെക്കുറിച്ചും ഇന്ത്യന്‍ നായകന്റെ പ്രതികരണത്തെക്കുറിച്ചുമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളറുടെ പ്രതികരണം.

വിരാട്‌കോഹ്ലി, ഉപനായകന്‍ കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ അവരുടെ ദേഷ്യം മുഴുവന്‍ പ്രകടമാക്കിയത് സറ്റംപ് മൈക്കിലായിരുന്നു. ഇന്ത്യന്‍ ടീം എത്രമാത്രം സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ഈ ഒരൊറ്റ സംഭവം മാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസര്‍ കളികഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്തരം അതിവൈകാരിക പ്രകടനങ്ങള്‍ ടീം ഒരിക്കലും നടത്തരുതെന്നും എതിര്‍ടീം ചിലപ്പോള്‍ ഈ അസഹിഷ്ണുത മുതലെടുക്കുമെന്നും എന്‍ഗിഡി പറഞ്ഞു.

പാര്‍ട്ണര്‍ഷിപ്പുകള്‍ തകര്‍ക്കുകയായിരുന്നു ഇന്ത്യയ്ക്ക്് വേണ്ടിയിരുന്നത്. അതാണ് ഓരോരുത്തരും വ്യത്യസ്തമായ പ്രതികരണത്തിലൂടെ മനസ്സിലായ കാര്യം. എന്നാല്‍ ഇത് ഞങ്ങള്‍ക്ക് മികച്ച പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്തു. കളി ജയിക്കാന്‍ നിങ്ങള്‍ വേറെ വഴി നോക്കണം എന്നായിരുന്നു സ്റ്റംപ് മൈക്കില്‍ അശ്വിന്‍ നടത്തിയ പ്രതികരണം. ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരേ തിരിയുകയാണോ എന്നും ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നതിന് പകരം സ്വന്തം ടീമിനെ നോക്കാനുമായിരുന്നു സ്റ്റംപ് മൈക്കിലൂടെ വിരാട് കോഹ്ലിയുടെ പ്രതികരണം വന്നത്. ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു.