ഷഫാലിക്ക് ഞാൻ പന്ത് കൊടുത്തത് ആ കാരണം കൊണ്ടാണ്, അതിനു ഫലം കണ്ടു: ഹർമൻപ്രീത് കൗർ

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഉയർത്തിക്കൊണ്ടാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചു.

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് ടീമില്‍ പോലും ഇടമില്ലാത്ത താരമായിരുന്നു ഷഫാലി. ഒടുവില്‍ ഷഫാലിയുടെ സ്ഥാനത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരുന്ന പ്രതിക റാവലിന് പരിക്കേല്‍ക്കുന്നതോടെയാണ് സെലക്ടര്‍മാര്‍ ഷഫാലിയെ ലോകകപ്പ് ടീമിലേക്ക് വിളിക്കുന്നത്. ഇപ്പോഴിതാ കലാശപ്പോരിലെ നിര്‍ണായക സമയത്ത് ഷഫാലിയെ പന്തേല്‍പ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

ഹര്‍മന്‍പ്രീത് കൗര്‍ പറയുന്നത് ഇങ്ങനെ:

Read more

” ലോറയും സുനെയും ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ വളരെ മികച്ച രീതിയില്‍ പോകുന്നതായി തോന്നി. അപ്പോള്‍ ഷഫാലി നില്‍ക്കുന്നത് ഞാന്‍ കണ്ടു. നേരത്തേ അവള്‍ ബാറ്റ് ചെയ്ത രീതിവെച്ച് ഇന്ന് അവളുടെ ദിവസമാണെന്ന് എനിക്ക് തോന്നി. അവള്‍ക്ക് ഒരു ഓവര്‍ കൊടുക്കാന്‍ എന്റെ മനസ് എന്നോട് പറഞ്ഞു. ഞാന്‍ ആ തോന്നലിനൊപ്പം പോകാന്‍ തീരുമാനിച്ചു. അവളോട് തയ്യാറാണോ എന്ന് ചോദിച്ചു. അവള്‍ ഉടന്‍ തന്നെ അതെ എന്ന് മറുപടി വന്നു. അത് ഫലം കണ്ടു” ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.