ആ താരത്തിന് ഈഗോയാണ്, അതുകൊണ്ടാണ് ആ ഷോട്ട് കളിക്കുന്നത്

മികച്ച രീതിയിലാണ് കൊൽക്കത്ത ഈ സീസൺ ആരംഭിച്ചത്. എന്നാൽ അവസാന കുറച്ച് മത്സരങ്ങളിലായി ജയിക്കാൻ ടീമിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ ആരോൺ ഫിഞ്ചിന് ഈഗോയാണെന്ന് പറയുകയാണ് ആകാശ് ചോപ്ര. അതുകൊണ്ടാണ് താരം ആവശ്യം ഇല്ലാത്ത ഇൻകമിങ് ഡെലിവറികൾ കളിക്കുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു

” ഒരു ലോകകപ്പ് ജേതാവായ ക്യാപ്റ്റനിൽ നിന്ന് മികച്ചതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ആരോൺ ഫിഞ്ച് ഈഗോയോടെയാണ് ബാറ്റ് ചെയ്യുന്നത്. അവന് പലപ്പോഴും ഭീക്ഷണിയായ ഇൻകമിംഗ് ബോൾ എടുത്ത് കളിക്കാൻ നോക്കുന്നത് അതാണ്. ”

തുടരെ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് കൊൽക്കത്ത എത്തുന്നത്. ബാറ്റിംഗ് നിരയിൽ തുടർച്ചയായി വരുത്തുന്ന മാറ്റങ്ങൾ ടീമിൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്. ടീമിൽ നിലനിർത്തിയ വെങ്കടേഷ് അയ്യർ, വരുൺ ചക്രവർത്തി എന്നിവരുടെ മോശം ഫോമും ടീമിനെ ബാധിക്കുന്നുണ്ട് . ഉമേഷ് യാദവ്, ടിം സൗത്തി, സുനിൽ നരേൻ തുടങ്ങിയവർ അടങ്ങുന്ന ഭേദപ്പെട്ട ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.

നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനും ജയം അനിവാര്യമാണ്