ആ പിഴവ് എന്നെ ഒരുപാടുകാലം വേട്ടയാടി, ഐ.പി.എൽ ഓർമ്മകൾ പങ്കുവെച്ച് വാട്സൺ

നാല് സെഞ്ച്വറികളും ഏഴ് അർധശതകങ്ങളും അടക്കം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലി 2016 ഐപിഎൽ സീസണിൽ നേടിയത് 973 റൺസാണ്. ആർസിബിയെ മുന്നിൽ നിന്ന് നയിച്ച് ഫൈനലിലെത്തിച്ചെങ്കിലും കിരീടപ്പോരാട്ടത്തിൽ അവർ തോൽക്കുകയാണ് ചെയ്തത്. ആ വര്ഷത്തെ കോഹ്‌ലിയുടെ പ്രകടനത്തിന് തൊട്ട് താഴെ വരുന്ന ഒരു പ്രകടനവും ഈ കാലയളവിൽ പിന്നീട് ഉണ്ടായിട്ടില്ല. സീസൺ ഫൈനലിലെ ആ 8 റൺസ് തോൽവി ഏറെ കാലം തന്നെ വേട്ടയാടിയെന്ന് കോഹ്ലി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ അന്നത്തെ തോൽവിയുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് ഷെയിൻ വാട്സൺ.

ഇപ്പോഴിതാ അന്നത്തെ തോൽവിക്ക് പ്രധാന കാരണമായി പറയുന്ന ഒരു കാരണം ഷെയിൻ വാട്സൺ എറിഞ്ഞ അവസാന ഓവറാണ്. 200 റൺസിനപ്പുറം പോകില്ലെന്ന് പറഞ്ഞ ഹൈദരാബാദിന് കിട്ടിയ ലോട്ടറി ആയിരുന്നു വാട്സൺ ഓവർ. 24 റൺസാണ് ആ ഓവറിൽ നിന്നും പിറന്നത്.

“2016-ലെ ഫൈനൽ കഴിഞ്ഞ് ഞാൻ ആകെ തകർന്നുപോയി. കാരണം ആ ഫൈനൽ ജയിക്കാൻ ആർസിബിക്ക് നല്ല സാധ്യത ഉണ്ടായിരുന്നു. ഞങ്ങളുടെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു കളി. ബാംഗ്ലൂർ നന്നായി കളിച്ച സീസണായിരുന്നു അത് . കോഹ്ലി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ ആയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും മികച്ച കളിക്കാരിലൊരാളായ അദ്ദേഹത്തിന്റെ അവസരമായിരുന്നു, ആ ഒറ്റ ഓവർ എന്നെ തകർത്തു, കുറെ വർഷം അത് എന്നെ വേട്ടയാടി.” ഡൽഹി ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് പറഞ്ഞു.

ഇതിനെല്ലാം വാട്സൺ പ്രതികാരം വീട്ടിയത് ചെന്നൈയെ ഫൈനലിൽ ജയിപ്പിച്ചുകൊണ്ടുള്ള നിർണായക ഇന്നിംഗ്സ് കളിച്ചായിരുന്നു. 2019 സീസണിലും വാട്സൺ മികവ് ഫൈനലിൽ ആവർത്തിച്ചിരുന്നു എങ്കിലും ചെന്നൈ മത്സരം കൈവിട്ടു.