അതുകൊണ്ടാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന്റെ കളി കാണാന്‍ സച്ചിന്‍ പോകാത്തത്

സച്ചിനെപ്പോലെ ഇതിഹാസതാരമായി മാറിയില്ലെങ്കിലും മകന്‍ അര്‍ജുന്‍ ഇതിനകം മികച്ച താരമെന്ന പേരു കേള്‍പ്പിച്ചിട്ടുണ്ട്. താരത്തെ ഐപിഎല്ലില്‍ പിതാവിന്റെ തന്നെ ടീമായിരുന്ന മുംബൈ ഇന്ത്യന്‍സ് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മകന്റെ കളി കാണാന്‍ ഇതുവരെ പോയിട്ടില്ലെന്ന് ഇതിഹാസതാരത്തിന്റെ പ്രതികരണം.

ഇതിന് കാരണവും സച്ചിന്‍ തന്നെ നിരത്തുന്നുണ്ട്. മകന് ക്രിക്കറ്റിനെ സ്‌നേഹിക്കാനും സ്വതന്ത്രമായി സമ്മര്‍ദ്ദമില്ലാതെ കളിക്കുന്നതിനും വേണ്ടിയാണ് താന്‍ മാറി നില്‍ക്കുന്നതെന്നാണ് താരത്തിന്റെ പ്രതികരണം. കുട്ടികള്‍ നന്നായി പ്രകടനം നടത്തുന്നത് കാണാന്‍ ഏതു മാതാപിതാക്കളാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ താരത്തെ ഒറ്റയ്ക്ക് വിടാനാണ് താന്‍ കളി നടക്കുന്ന സ്‌റ്റേഡിയത്തില്‍ വരാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇനി മകന്റെ കളികാണാന്‍ പോകേണ്ട അവസ്ഥ വന്നാല്‍ തന്നെയും അവനറിയാതെ കാണികള്‍ക്കിടയില്‍ ഒളിച്ചിരിക്കുമെന്നും താരം പറയുന്നു.

Read more

കളിക്കുമ്പോള്‍ എന്നെ ആരും നോക്കുന്നത് എനിക്കും ഇഷ്ടമല്ലായിരുന്നു, അതുപോലെ. ഞാന്‍ അവിടെയുണ്ടെന്ന് അവന്‍ അറിയാന്‍ പാടില്ല. അവന്‍ മാത്രമല്ല അവന്റെ കോച്ചോ, മാറ്റാരുമോ. കാണാന്‍ പാടില്ലാത്ത കാര്യമാണെന്നും സച്ചിന്‍ പറഞു. അര്‍ജുനെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാനവിലയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്.