ആ കാണിച്ചത് അല്ലെ ചതി, പണിക്ക് തിരിച്ച് പണി ആയിട്ട് കൂട്ടിയാൽ മതി; പുതിയ ചർച്ചാവിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

ക്രിക്കറ്റ് ലോകം രണ്ട് ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടതായി തോന്നുന്നു: പന്തെറിയുന്നതിന് മുമ്പ് ഒരു നോൺ-സ്ട്രൈക്കർ ക്രീസ് വിട്ടാൽ മങ്കാദിങ്( റൺ ഔട്ട്) പുറത്താക്കാം എന്ന് പറയുന്നവരും അത് പറ്റില്ല അവർക്ക് ഒരു വാണിംഗ് കൊടുക്കാം എന്ന് പറഞ്ഞ് നിൽക്കുന്നവരും. എന്തായാലും മങ്കാദിങ് എന്നത് ഇപ്പോൾ റൺ ഔട്ടിന്റെ കീഴിലാണ് വരുന്നത്.

ഒരു നോൺ സ്‌ട്രൈക്കർ ക്രീസ് വിടുക വഴി ഒരു കൂട്ടർ അവിടെ ലാഭം നേടുന്നുണ്ടെങ്കിൽ മറ്റൊരു കൂട്ടർ ചോദിക്കുന്നു നിയമവിരുദ്ധമായി ഇത്തരം ഒരു ആധിപത്യം സ്ഥാപിക്കാൻ ക്രീസ് വിടുന്നവരെ പുറത്താക്കേണ്ടത് അല്ലെ എന്ന്.

മുൻ ഇന്ത്യൻ ഓൾറൗണ്ടറും പുരുഷ ടീം ഹെഡ് കോച്ചുമായ രവി ശാസ്ത്രിക്ക് അത്തരം ഒരു മടിയുമില്ല, ഇത്തരത്തിൽ റൺ ഔട്ടിനെ അനുകൂലിക്കുന്നു.

“എന്റെ ചിന്തകൾ വളരെ വ്യക്തമാണ്. ഇതൊരു നിയമമാണ്,” ഒരു അഭിമുഖത്തിനിടെ ശാസ്ത്രി ഫോക്‌സ് സ്‌പോർട്‌സിനോട് പറഞ്ഞു. “ഒരു ബാറ്റ്‌സ്‌മാന് പന്ത് എറിയുന്നതിന് മുമ്പ് ക്രീസിൽ നിന്ന് ഇറങ്ങേണ്ട കാര്യമില്ല. നിങ്ങൾ അത് ചെയ്യുന്നുവെങ്കിൽ, ബൗളർക്ക് പൂർണമായി നിങ്ങളെ പുറത്താക്കാൻ അർഹതയുണ്ട്.”