"നന്ദി സഞ്ജു സാംസൺ "അവസാന ടി 20 യും കളിച്ചുകഴിഞ്ഞു; മലയാളി താരത്തിന്റെ കാര്യത്തിൽ പ്രവചനവുമായി മുൻ താരം

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പര സമാപിച്ചപ്പോൾ സഞ്ജു സാംസണിൻ്റെ ദയനീയ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. വിക്കറ്റ് കീപ്പർ-ബാറ്റർ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും തിളങ്ങാതെ ആകെ നേടിയത് 51 റൺസ് മാത്രമാണ്. ഈഡൻ ഗാർഡൻസിലെ ഉദ്ഘാടന മത്സരത്തിലെ അദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ 26 ആയിരുന്നു. എന്തിരുന്നാലും മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലും ടീം മാനേജ്മെന്റ് അദ്ദേഹത്തെ പിന്തുണക്കുന്നത് തുടരുകയാണ്.

ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരായ ടി20 ഐകളിൽ തുടർച്ചയായി സെഞ്ച്വറികളുമായി സാംസൺ മുമ്പ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി, ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി 20 ഐ സെഞ്ചുറികൾ നേടുന്ന ആദ്യത്തെ ബാറ്ററായി. എന്നിരുന്നാലും ഇംഗ്ലണ്ട് പരമ്പരയിലേക്ക് വന്നപ്പോൾ പരമ്പരയ്ക്കിടെ ഷോർട്ട് പിച്ച് ഡെലിവറികൾക്കെതിരെ ഇംഗ്ലീഷ് പേസർമാർ സഞ്ജുവിന്റെ ദൗർബല്യം മുതലെടുക്കുക ആയിരുന്നു.

സാംസണിൻ്റെ ഈ സ്ഥിരത കുറവും പ്രശ്നങ്ങളും അദ്ദേഹത്തിന് പാരയാകുമെന്നും പരിക്കിന്റെ ശേഷം ടീമിൽ തിരിച്ചെത്തുമ്പോൾ സ്ഥാനം തന്നെ കാണില്ല എന്നും ശ്രീനാഥ് പറഞ്ഞു. “സഞ്ജു സാംസൺ തൻ്റെ അവസരം നഷ്ടപ്പെടുത്തിയതായി തോന്നുന്നു. അഞ്ചാം തവണയും, ഒരേ പോലെ ഉള്ള ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ അവൻ പുറത്തായി. ‘ഇല്ല, ഞാൻ ഈ ഷോട്ട് കളിക്കും’ എന്ന് പറയുന്നത് പോലെ അയാൾ സ്വയം ഉറപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു. അവൻ ഒരു ഈഗോ യാത്രയിലാണ് എന്ന് എനിക്ക് തോന്നുന്നു.”

“ഇത് ശരിക്കും നിരാശാജനകമാണ്. ഞാൻ അസ്വസ്ഥനാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തതെന്ന് ഞങ്ങൾ ചർച്ച ചെയ്തിരുന്നു, അദ്ദേഹം ഇതുപോലെ തുടരുകയാണെങ്കിൽ, ‘നന്ദി, പക്ഷേ ക്ഷമിക്കണം’ എന്ന് പറയേണ്ട സമയമാണ്. എൻ്റെ കാഴ്ചപ്പാടിൽ, അടുത്ത ടി20 ഐയിൽ യശസ്വി ജയ്‌സ്വാൾ സഞ്ജുവിനെ മറികടന്ന് ടീമിലെത്തും ”അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചാം ടി 20 ഐയിൽ മുംബൈയിൽ ജോഫ്ര ആർച്ചർ എറിഞ്ഞ പന്തിൽ സഞ്ജുവിന്റെ കൈവിരലിന് പരിക്ക് പറ്റിയിരുന്നു. താരത്തിന് നിലവിൽ ആറാഴ്ചയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്.

No description available.