ടീമിലില്‍ ഇല്ലാതിരുന്നിട്ടും നിര്‍ണായക പ്രകടനം, സഞ്ജു ഇന്ത്യയെ ഞെട്ടിച്ചത് ഇങ്ങനെ

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത് സഞ്ജുവിന്റെ കിടിലന്‍ ഫീല്‍ഡിംഗ് പ്രകടനം. ഇന്ത്യയ്ക്ക് ഭീഷണിയായി വെടിക്കെട്ട് പ്രകടനവുമായി മുന്നേറിയ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനേയാണ് താക്കൂറിന്റെ പന്തില്‍ സഞ്ജു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

ഗുപ്റ്റിലിന്റെ അതിശക്തമായ കട്ട് ഷോട്ട് ഓഫ് സൈഡില്‍ പകരക്കാരനായി ഫീല്‍ഡിംഗിനിറങ്ങിയ സഞ്ജു കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ഇതോടെയാണ് മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചുവന്നത്. ഇന്ത്യന്‍ താരങ്ങളെല്ലാം ഫീല്‍ഡിംഗില്‍ പിഴവ് വരുത്താന്‍ മത്സരിച്ചപ്പോഴാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ച്.

21 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 31 റണ്‍സാണ് ഗുപ്റ്റില്‍ സ്വന്തമാക്കിയത്. കിവീസിന്റെ ആദ്യ വിക്കറ്റ് വീഴ്ച്ചയും ഇതായിരുന്നു.

Read more

നിലവില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും പരമ്പരയില്‍ ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ നാല് ടി20 പരമ്പരകളിലും ഇന്ത്യന്‍ ടീമിലുളള സഞജുവിന് ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാനായത്.