ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി 24 ന് ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങളാകും

വെസ്്റ്റിന്‍ഡീസ് മടങ്ങുന്നതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്ന ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയുടെ തീയതി പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പര ഫെബ്രുവരി 24 ന് തുടങ്ങും. രണ്ടു ടെസ്റ്റുകളും ട്വന്റി20 യുമാണ് ക്രിക്കറ്റ് പരമ്പരയിലുള്ളത്.

രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ മാത്രമായിരുന്നു പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ശ്രീലങ്കന്‍ ടീമിന്റെ നിര്‍ബ്ബന്ധത്തെ തുടര്‍ന്ന് ടി20 മത്സരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിന് പിന്നാലെ നടക്കുന്ന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ 2022 – 23 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി മാറും.

മൊഹാലിയിലും ബംഗലുരുവിലുമായിട്ടായിരിക്കും ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 4 – 8 വരെ മോഹാലിയില്‍ നടക്കുന്ന ടെസ്റ്റ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 100 ാമത്തെ ടെസ്റ്റായിരിക്കും. ഫെബ്രുവരി 12 – 16 വരെ ബംഗലുരുവിലാണ് രണ്ടാമത്തെ ടെസ്റ്റ് നടക്കുന്നത്.

ടി 20 ലക്‌നൗവില്‍ ഫെബ്രുവരി 24 ന് തുടങ്ങും. പിന്നാലെ ധര്‍മ്മശാലയില്‍ ഫെബ്രുവരി 26 നും മൂന്നാമത്തെ മത്സരം ഫെബ്രുവരി 27 നും നടക്കും. ഈ പരമ്പരയില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനെയും ബിസിസിഐ തീരുമാനിച്ചേക്കും.