രാഹുലും രോഹിത്തും തിരിച്ചു വരുമ്പോള്‍ മായങ്കും ശ്രേയസും പുറത്തേയ്ക്ക്, ഇനിയും ഇതുപോലെ മാറ്റി നിര്‍ത്തണോ

 

ഫിറോസ് പാരിജന്‍

ഇന്ത്യക്ക് വേണ്ടി ആദ്യമായി വെള്ള ജേഴ്‌സിയില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ കിട്ടിയ അവസരം നന്നായി കളിച്ചു. പിന്നീട് പരിക്ക് കാരണം ടീമില്‍ നിന്നും പുറത്ത്. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ 11 ല്‍ അവസരം ഇല്ല. ഇതിനിടയില്‍ രോഹിത് ഓപ്പണിംഗില്‍ അരങ്ങേറ്റം നടത്തി മികച്ച ഫോമില്‍ വന്നു. രാഹുല്‍ ഓപ്പണിംഗില്‍ തിരിച്ചെത്തി മികവ് കാണിക്കുന്നു.

തന്റേതല്ലാത്ത കാരണത്താല്‍ കളിക്കാന്‍ അവസരം കിട്ടാതിരുന്നിട്ടും അഗര്‍വാളിന് വേണ്ടി ആരും ശബ്ദിക്കുന്നത് കണ്ടില്ല. ഇടക്കിടയ്ക്ക് വീണ് കിട്ടുന്ന അവസരങ്ങളില്‍ നല്ല ഇന്നിംഗ്സുകള്‍ കാഴ്ച്ച വെക്കാന്‍ പറ്റുന്ന ഒരാള്‍ക്കു ഇന്ത്യന്‍ ടീമില്‍ ഒരു പക്ഷെ സ്ഥാനം ഉറപ്പില്ല.

Image

തുടര്‍പരാജയം ആയിക്കൊണ്ടിരിക്കുന്ന രഹനെയും പൂജാരയും ഇനിയും എന്തിനാണ് ഇങ്ങനെ താങ്ങുന്നത് എന്ന് മനസിലാവുന്നില്ല. നാളെ രാഹുലും രോഹിത്തും തിരിച്ചു വന്നാല്‍ ആദ്യം പുറത്താകുന്നത് കഴിഞ്ഞ കളിയില്‍ സെഞ്ച്വറി അടിച്ച അയര്‍ അല്ലെങ്കില്‍ ഈ കളിയില്‍ സെഞ്ച്വറി അടിച്ച അഗര്‍വാളോ ആയിരിക്കും.

IND vs BAN 1st Test, Day 2: Mayank Agarwal wreaks havoc as India post 493/6 at stumps - The Statesman

അജാസ് പട്ടേലിന്റെ സ്പിന്നിന് മുന്നില്‍ മറ്റുള്ളവര്‍ എല്ലാവരും അടിയറവ് വെച്ചപ്പോള്‍ ഇന്ത്യയെ ഒറ്റക്ക് ചുമലില്‍ ഏറ്റി മായങ്ക്. ഇനിയും മാറ്റി നിര്‍ത്തുകയല്ല ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടത്.

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7