അവസരം കൊടുക്കൂ..., ചെക്കന്‍ എന്താണ്, എങ്ങനെ ഒക്കെ ആണ് എന്ന് കാണട്ടെ

മുഹമ്മദ് സിനാന്‍

അവസരം കൊടുക്കൂ… ചെക്കന്‍ എന്താണ്.. എങ്ങനെ ഒക്കെ ആണ് എന്ന് കാണട്ടെ… ഒപ്പം കളിച്ചു പഠിച്ച മുബൈയിലെ ഒരു സാധാരണ തെരുവ് കച്ചവടക്കാരന്റെ മകന്‍ കഴിവ് തെളിയിച്ചു ഇന്ത്യന്‍ ടീം വരെ ഒരിക്കല്‍ പന്തലിച്ചു… ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിലും തകര്‍ക്കുന്നു.

എന്താണ്? സാക്ഷാല്‍ സച്ചിന്റെ മകന്‍ ആണ് എന്നതാണോ ഇയാള്‍ക്ക് ടീമില്‍ അവസരം നല്‍കാതിരിക്കാന്‍ ഉള്ള കാരണം? ഒന്ന് കളിപ്പിക്കണം… അച്ഛനായ ക്രിക്കറ്റ് ദൈവം കാണട്ടെ മകന്റെ പ്രതിഭ വിസ്ഫോടനം. 16 വര്‍ഷം സൈഡ് ബെഞ്ചില്‍ മാത്രം ഇരിക്കേണ്ടി വന്ന ഹതഭാഗ്യനായ ഒരു ഗോള്‍ കീപ്പറുടെ കഥയുണ്ട്.

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഡേവിഡ് ജെയിംസ് എന്ന ഒരു എവെര്‍ട്ടന്‍ താരം ഉണ്ടായിരുന്നു എന്നും സെക്കന്റ് ഗോള്‍ കീപ്പര്‍ ആയി ബെഞ്ചില്‍ ഇരിക്കാന്‍ ആയിരുന്നു അയാളുടെ വിധി.മെയിന്‍ ഗോള്‍ കീപ്പര്‍ മാര്‍ക്കിടയില്‍ നിഴല്‍ ആയി പോകാന്‍. 16 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും അയാള്‍ക്ക് കളിക്കാന്‍ ആയില്ല. ഒടുവില്‍ തന്റെ 37 വയസ്സില്‍ ചെല്‍സിക്ക് എതിരെ ഒരു മത്സരം കളിച്ചു കരഞ്ഞു കൊണ്ട് കളി മതിയാക്കി അദ്ദേഹം. അത് പോലെയാണ് അവസരത്തിനായി ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങളുടെ അവസ്ഥ.

വെറുതെ ആണെങ്കിലും കുഴപ്പം ഇല്ല സ്റ്റുവര്‍ട് ബിന്നിയും, രോഹന്‍ ഗവസ്‌കറും എല്ലാം പരാജയപെട്ടപോലെ തോറ്റു പോയാലും പ്രശ്‌നം ഇല്ല. ഏതായാലും ടീമില്‍ വിളിച്ചു എടുത്തു. ഇപ്രാവശ്യം മുന്‍ നിര ബൗളര്‍മാര്‍ എല്ലാം നന്നേ പരാജയപ്പെടുന്നു. അത് കൊണ്ട് ഏതൊരു താഴേക്കിടയില്‍ ഉള്ള കളിക്കാനും അവസരം കൊടുക്കുന്ന പോലെ ഇയാള്‍ക്ക് ഒരു അവസരം കിട്ടിയിരുന്നു എങ്കില്‍….

ഒന്നും ഇല്ലെങ്കിലും മഹാരാഷ്ട്ര പോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഭാ ധാരാളിത്തം ഉള്ള ഒരു സംസ്ഥാനത്ത്‌ന്റെ രഞ്ജി ട്രോഫി ടീമിലെ പ്രദാന ബൗളേര്‍ ആണ് ഇദ്ദേഹം. അത് എങ്കിലും ഒന്ന് കണക്കില്‍ എടുത്തൂടെ. എനിക്കുറപ്പാണ് അവസരം കിട്ടിയാല്‍ അര്‍ജുന്‍ തകര്‍ക്കും എന്ന്.. ബോള്‍ കൊണ്ടും വാലറ്റത്ത് ബാറ്റ് കൊണ്ടും.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7