സുരേഷ് റെയ്‌നയെ ഐപിഎല്ലില്‍ ആരു കൊത്തും ; ചെന്നൈ റിലീസ് ചെയ്ത താരത്തിനായി നില്‍ക്കുന്നത് ഈ ടീമുകള്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മെഗാലേലം തുടങ്ങാന്‍ കാത്തിരിക്കുകയാണ് ടീമുകള്‍. ലക്‌നൗ, അഹമ്മദാബാദ് ടീമുകള്‍ കൂടി ചേരുമ്പോള്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടീമുകളുടെ എണ്ണം 10 ആയി മാറും. ഇതുവരെ എട്ടു ടീമുകളും കൂടി മൊത്തം 27 പേരെ ടീമിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ ലേലത്തിന് എത്തുന്ന മെഗാതാരങ്ങളില്‍ ഒരാള്‍ സുരേഷ റെയ്‌നയാണ്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഇത്തവണ ഓള്‍റൗണ്ടറെ ടീമില്‍ നിന്നും റിലീസ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ താരത്തിനായി അഞ്ചു ടീമുകള്‍ രംഗത്തുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്

2008 ലെ ആരംഭ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നിരയിലുള്ള റെയ്‌ന ഇത്തവണ ഏതു ടീമിനൊപ്പം ആയിരിക്കുമെന്ന ആകാംഷയിലാണ് താരങ്ങള്‍. 2022 ലെ ലേലത്തില്‍ മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് കണ്ണുവെച്ചിരിക്കുന്ന പ്രധാന താരങ്ങളില്‍ ഒരാളാണ് റെയ്‌ന. കഴിഞ്ഞ ഏതാനും സീസണായി സ്ഥിരത നിലനിര്‍ത്താന്‍ പാടുപെടുന്ന ടീമിന് അടുത്ത സീസണിലേക്ക് പരിചയ സമ്പന്നനായ ഒരു താരത്തെ കൂടി ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുണ്ട്. ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം ടീമിന് കിരീട നേട്ടത്തില്‍ വലിയ സഹായരമാകുമെന്ന വിലയിരുത്തല്‍ മാനേജ്‌മെന്റിനുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കഴിഞ്ഞ സീസണ്‍ വരെ മികച്ച പ്രകടനം പേരിലുള്ളവരാണ് കൊല്‍ക്കത്ത ടീം. കഴിഞ്ഞ സീസണില്‍ റണ്ണറപ്പായിരുന്ന അവരുടെ പ്രധാന തലവേദന മിഡില്‍ ഓര്‍ഡറിന്റെ സ്ഥിരതയില്ലായ്മയാണ്. അനേകം മത്സരങ്ങളിലാണ് ആദ്യ പകുതി നന്നായി കളിച്ച ടീമിന്റെ മദ്ധ്യനിര തകര്‍ന്നുപോയത്. മദ്ധ്യനിര ശരിയാക്കുന്നതിന്റെ ഭാഗമായി സുരേഷ്‌റെയ്‌നയെ കൊണ്ടുവരുന്നത് ഗുണകരമാകുമെന്ന് ബോളിവുഡിലെ സൂപ്പര്‍താരം കിംഗ് ഖാന്റെ ടീം കരുതുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ ദ സീസണിലെ അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയാതെ പോയ സണ്‍റൈസേഴ്‌സ് ഇത്തവണ മികച്ച ഒരു സീസണാണ് പ്രതീക്ഷിക്കുന്നത്. 2015 ഐപിഎല്‍ സീസണ്‍ മുതല്‍ മിക്ക സീസണും പ്‌ളേ ഓഫിലെത്തിയ ടീം പക്ഷേ കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു. 14 കളിയില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് ജയിക്കാനായത്. മിക്ക മത്സരങ്ങളിലും അസാധാരണ തുടക്കം കിട്ടിയ ശേഷമാണ് മദ്ധ്യനിരയുടെ വീഴ്ച ടീമിന്റെ റണ്‍ശരാശരി ഇടിച്ചു കളഞ്ഞത്. മദ്ധ്യനിരയിലേക്ക് റെയ്‌നയെ പോലെയുള്ള ഒരു താരത്തിന്റെ വരവ് ശക്തമായ പ്രകടനം നടത്താന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

പഞ്ചാബ് കിംഗ്‌സ ഇലവണ്‍

മായങ്ക് അഗര്‍വാളിനെയൂം അര്‍ഷ്ദീപ് സിംഗ് എന്നിവരെ മാത്രമാണ് അടുത്ത സീസണിലേക്ക് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നിലനിര്‍ത്തിയിട്ടുള്ളത്. നായകന്‍ കെ.എല്‍. രാഹുലിനെ നഷ്ടമാകുകയും ചെയ്തു. ഇത്തവണ പുതിയൊരു സ്‌ക്വാഡിനെ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ടീം മദ്ധ്യനിരയിലേക്ക് മനസ്സില്‍ കണക്കു കൂട്ടിയിരിക്കുന്ന താരമാണ് റെയ്‌ന. കഴിഞ്ഞ സീസണില്‍ കെ.എല്‍. രാഹുല്‍ നയിച്ച ടീമിന്റെ ഏറ്റവും വലിയ തലവേദന മദ്ധ്യനിരയായിരുന്നു. കഴിഞ്ഞ തവണ മിക്ക കളികളിലും ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കിയിട്ടും അതിനെ പരിപാലിച്ചു കൊണ്ടുപോകാന്‍ കഴിയാതെ മദ്ധ്യനിര കഷ്ടപ്പെട്ടത് അവര്‍ക്ക് ഒട്ടേറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

ചെന്നൈ സൂപ്പര്‍കിംഗ്‌സ്

ഇത്തവണ റിലീസ് ചെയ്ത താരമാണെങ്കിലും ലേലത്തില്‍ താരത്തെ തിരിച്ചുപിടിക്കാം എന്ന ഉദ്ദേശമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്. തങ്ങളുടെ സുപ്രധാന താരം എന്ന നിലയില്‍ സുരേഷ് റെയ്‌നയെ തിരിച്ചുപിടിക്കാന്‍ ചെന്നൈ എല്ലാ ശ്രമങ്ങളും നടത്തിയേക്കും. കഴിഞ്ഞ അനേകം വര്‍ഷമായി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ വിജയങ്ങളില്‍ റെയ്‌നയുടെ പങ്ക് ഏറെ നിര്‍ണ്ണായകമായിരുന്നു എന്ന് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്നവരും ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്.