ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിന് വീണ്ടും നിരാശ

ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്.

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ മൂന്ന് ടി20ക്കുള്ള ടീമിലും ഇടം നേടി. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരെയും അവസാന രണ്ട് ടി20ക്കുള്ള ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലി കളിക്കില്ല. ഏകദിന പരമ്പക്കുള്ള ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും അര്‍ഷദീപ് സിംഗും ഏകദിന ടീമിലിടം നേടി.

ആദ്യ ടി20ക്കുള്ള ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ബാക്കി ടി20 മത്സരങ്ങള്‍ക്കുള്ള ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ , ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.

ഏകദിന പരമ്പരയ്ക്കുള്ള ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

ജൂലൈ 7, 9, 10 തിയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര. 12, 14, 17 തിയതികളില്‍ ഏകദിന പരമ്പര നടക്കും.