ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പര ജയം; ഓസീസിനിട്ടും പണികിട്ടി

ഇംഗ്ലണ്ടിനെതിരായ പരമ്പര നേട്ടത്തോടെ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ വിജയിക്കുന്ന ടീമെന്ന നേട്ടം തങ്ങളുടെ പേരിലാക്കി ഇന്ത്യ. ഓസ്‌ട്രേലിയ കയ്യാളിയിരുന്ന റെക്കോഡാണ് ഇന്ത്യയിപ്പോള്‍ തങ്ങളുടെ പേരിലാക്കിയിരിക്കുന്നത്.

നാട്ടില്‍ തുടര്‍ച്ചയായ 13-ാം ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2013ല്‍ ഓസ്ട്രേലിയയെ 4-0ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വിജയ പരമ്പര ആരംഭിച്ചത്. വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് നാട്ടിലെ മറ്റ് ഇരകള്‍.

നാട്ടില്‍ തുടര്‍ച്ചയായ 13-ാം ടെസ്റ്റ് പരമ്പര ജയം; ഓസീസിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യ | Team India win 13th consecutive Test series on home soil

2019 ഓഗസ്റ്റ് മുതല്‍ കളിച്ച 17 ടെസ്റ്റുകളില്‍ നിന്ന് 12 ജയവും ഒരു സമനിലയും നാല് തോല്‍വികളുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതിനിടയില്‍ ഓസ്ട്രേലിയക്കെതിരേ അവരുടെ മണ്ണിലും ഇന്ത്യ പരമ്പര വിജയങ്ങള്‍ സ്വന്തമാക്കി.

Brisbane Test: Team India has been outstanding, can never underestimate them- Australia coach Justin Langer - Sports Newsമൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 25 റണ്‍സിനുമാണ് ഇന്ത്യന്‍ വിജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. കൂടാതെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ പ്രവേശിച്ചു. ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളി.