ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

ഓസീസിനെതിരായ പരമ്പര ജയത്തോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ടീം ഇന്ത്യ. മൂന്നാം സ്ഥാനത്തു നിന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഇതോടെ പട്ടികയില്‍ ന്യൂസിലാന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതുമായി.

ഓസീസ് മണ്ണില്‍ പരമ്പര നേടിയതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും, പോയിന്റ് ശരാശരി 71.7ലേക്ക് എത്തുകയും ചെയ്തു. പരമ്പര കൈവിട്ട് മൂന്നാമതായ ഓസ്ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്.

Image

രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന് ഇന്ത്യയുമായി 10 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. 420 പോയിന്റും, 70.00 പോയിന്റ് ശരാശരിയുമാണ് അവര്‍ക്കുള്ളത്. പട്ടികയില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നാലും അഞ്ചു സ്ഥാനങ്ങളില്‍.

India vs Australia: Team India Sit on Top of World Test Championship Points Table After 2-1 Win Against Aussies

ഗബ്ബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയത്. 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്.