വിജയികള്‍ക്ക് കൂറ്റന്‍ സമ്മാനത്തുക, ഇന്ത്യയ്ക്ക് ലഭിയ്ക്കുക മോശമല്ലാത്ത തുക

ഏകദിന ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് 40 ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 27.75 കോടി ഇന്ത്യന്‍ രൂപ). രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം യു എസ് ഡോളര്‍ ( ഏകദേശം 13.71 കോടി രൂപ) ലഭിക്കും.

അതെസമയം സെമിയിലെത്തിയ ഇന്ത്യയേയും ഓസ്‌ട്രേലിയയേയും കാത്തിരിക്കുന്നത് എട്ട് ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 5.49 കോടി രൂപ). കൂടാതെ ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ച ഓരോ കളിയ്ക്കും 40000 യു എസ് ഡോളര്‍ വീതം എല്ലാ ടീമുകള്‍ക്കും ലഭിക്കും. ഏഴ് മത്സരങ്ങള്‍ ഗ്രൂപ്പ് സ്റ്റേജില്‍ ജയിച്ച ഇന്ത്യയ്ക്ക് 2,80,000 യു എസ് ഡോളര്‍ (ഏകദേശം 1.91 കോടി രൂപ) ആണ് ലഭിക്കുക.

കഴിഞ്ഞ ദിവസമാണ് ഐസിസി ഏകദിന ലോകകപ്പിലെ പ്രൈസ് മണി പുറത്ത് വിട്ടത്.

ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് ഒരേയൊരു പോരാട്ടമാണ്. ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് കലാശക്കളിയില്‍ ഏറ്റുമുട്ടുക. മത്സരത്തില്‍ ആര് ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാണ് ഇതോടെ ഉണ്ടാകുക.