സഞ്ജു അടക്കമുളളവരെ കളിപ്പിക്കും, വെളിപ്പെടുത്തലുമായി കോഹ്ലി

ന്യൂസിലന്‍ഡിനെതിരെ ടി20യില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ ഇനിയുളള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പരീക്ഷണങ്ങളുടേതാണ്. പ്ലേയിംഗ് ഇലവനില്‍ ഇതുവരെ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കാനാകും ടീം ഇന്ത്യ ഇനി ശ്രമിയ്ക്കുക. നായകന്‍ വിരാട് കോഹ്ലി തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞു.

“ആദ്യ മൂന്ന് ട്വന്റി20യിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്ക് പരിഗണന നല്‍കുമെന്ന് കോഹ്ലി വ്യക്തമാക്കി. പരമ്പര 5-0ന് പരമ്പര ജയിക്കാനാണ് ശ്രമിക്കുക. വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവരെ പോലെ കളിക്കാര്‍ പുറത്തിരിക്കുന്നുണ്ട്. കളിക്കാനിറങ്ങാന്‍ അവരും അര്‍ഹരാണ്. ഇനിയുള്ള രണ്ട് കളികളും ജയിക്കുകയാണ് ലക്ഷ്യം” കോഹ്ലി പറഞ്ഞു.

ഹാമില്‍ട്ടണില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലറിലൂടെ ജയം പിടിച്ചതിന് പിന്നാലെയായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.

അതെസമയം മനീഷ് പാണ്ഡേക്ക് പകരം സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ സഞ്ജുവിന് പകരം ഈ സ്ഥാനത്ത് പന്തിനെ ഇറക്കാന്‍ മനേജുമെന്റ് തിരുമാനിച്ചാല്‍ മലയാളി താരത്തിന് തിരിച്ചടിയാകും.