സഞ്ജു ടീമില്‍, ശുഭസൂചന നല്‍കി മലയാളി താരം

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ താനുമുണ്ടെന്ന സൂചന നല്‍കി മലയാളി താരം സഞ്ചു സാംസണ്‍. ട്വിറ്ററിലെ സ്വന്തം അകൗണ്ടില്‍ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പിലുമാണ് സഞ്ജു ഇക്കാര്യത്തെ കുറിച്ച് ആരാധകര്‍ക്ക് സൂചന നല്‍കിയിരിക്കുന്നത്.

മാച്ച് ഡേ, ലെറ്റ്സ് ഗോ എന്നാണ് സഞ്ജു ട്വിറ്ററില്‍ പരിശീലനത്തിന് ഇടയിലെ ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ബാറ്റ്സ്മാന്മാരില്‍ മാറ്റം വരുത്തില്ല എന്നായിരുന്നു രോഹിത് സൂചിപ്പിച്ചത്. ഇതോടെ മലയാളി ആരാധകര്‍ നിരാശരായിരുന്നു.

ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മികവ് കാണിച്ചു എന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജ്കോട്ടിലെ പിച്ച് പരിഗണിച്ചാവും അന്തിമ ഇലവനെ തീരുമാനിക്കുക എന്നും രോഹിത്ത് പറഞ്ഞിരുന്നു.

രാജ്കോട്ടില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ കെ എല്‍ രാഹുലിന് പകരമോ, ദുബെയ്ക്ക് പകരമോ ആവും സഞ്ജു ക്രീസിലേക്ക് എത്തുക. ശ്രേയസ് അയ്യര്‍ക്കും, പന്തിനും മുമ്പ് സഞ്ജുവിനെ മൂന്നാമനായി ഇറക്കാനുള്ള മനസ്സ് ടീം മാനേജ്മെന്റ് കാണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.