ബാറ്റ് കൊണ്ട് ഗ്രൗണ്ടില്‍ സിക്‌സര്‍ പെരുമഴ പെയ്യിച്ച് തമീമിന്റെ ഗര്‍ജ്ജനം: ബിപിഎല്ലില്‍ വിക്ടോറിയന്‍സ് ഇടിമുഴക്കം

Gambinos Ad
ript>

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ധാക്ക ഡൈനാമൈറ്റ്‌സിനെ 17 റണ്‍സിന് പരാജയപെടുത്തി കോമില വിക്ടോറിയന്‍സ് ചാമ്പ്യന്മാര്‍. 61 പന്തില്‍ 141 റണ്‍സ് നേടി പുറത്താകാതെ നിന്ന തമീം ഇഖ്ബാലാണ് കോമില്ലയുടെ വിജയശില്പി. 11 സിക്‌സറുകളാണ് താരം പറത്തിയത്. സ്‌കോര്‍: കോമില വിക്ടോറിയന്‍സ് – 199/3 ( 20 ഓവര്‍ ), ധാക്ക ഡൈനാമൈറ്റ്‌സ് – 182/9 ( 20 ഓവര്‍).

Gambinos Ad

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ധാക്ക വിക്ടോറിയന്‍സ് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തില്‍ 182 റണ്‍സ് നേടുവാന്‍ മാത്രമാണ് ധാക്കയ്ക്ക് സാധിച്ചത്. 38 പന്തില്‍ 66 റണ്‍സ് നേടിയ റോണി താലുക്ഡാര്‍, 27 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ ഉപുല്‍ തരംഗ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും മധ്യനിര ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനം ധാക്കയ്ക്ക് തിരിച്ചടിയായി.

കോമില വിക്ടോറിയന്‍സിനായി വഹാബ് റിയാസ് നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് സൈഫുദ്ദീന്‍,തിസേര പെരേര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കോമില വിക്ടോറിയന്‍സ് 61 പന്തില്‍ 141 റണ്‍സ് നേടി പുറത്താകാതെ നിന്ന തമീം ഇക്ബാലിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.