രക്ഷപ്പെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ദ്രാവിഡിനോടും രോഹിതിനോടും സംസാരിക്കുക, അല്ലെങ്കിൽ പണി കിട്ടും; ഇന്ത്യൻ താരത്തിനെതിരെ സാബ കരിം

സൂര്യകുമാർ യാദവ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്, ചുരുങ്ങിയ കാലം കൊണ്ട് നല്ല രീതിയിൽ ആരാദ്ക്ക മനസിലേക്ക് ഇറങ്ങാൻ താരത്തിന് സാധിച്ചു. എന്നാൽ ടി20 യിൽ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടും ആ ഫോം അൻപത് ഓവർ മത്സരമാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഈ ‘പ്രശ്നം’ അദ്ദേഹത്തിന്റെ വിമർശകരും ആരാധകരും ഒരുപോലെ ശ്രദ്ധിക്കാതെ പോയിട്ടില്ല. മുൻ ക്രിക്കറ്റ് താരങ്ങളിലൊരാളും ഇപ്പോൾ ക്രിക്കറ്റ് പണ്ഡിതനുമായ സബ കരീം, സൂര്യകുമാർ യാദവ് ഏന്തയാലും ക്യാപ്റ്റൻ രോഹിത് ശർമ്മയോടും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനോടും സംസാരിക്കണം എന്നാണ് മുൻ താരം പറയുന്നത്.

“ഇത് ആദ്യമായല്ല. മുമ്പ് ഏകദിനത്തിൽ കളിക്കാൻ അവസരം ലഭിച്ചപ്പോൾ പ്രതീക്ഷിച്ചത്ര സ്‌കോർ ചെയ്തിരുന്നില്ല. അദ്ദേഹം വിലമതിക്കാനാവാത്ത കളിക്കാരനാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ചില കളിക്കാർക്ക് ക്രമീകരിക്കാൻ കുറച്ച് സമയം ആവശ്യമാണ്. രോഹിത് ശർമ്മയുമായും രാഹുൽ ദ്രാവിഡുമായും കൂടുതൽ വ്യക്തത ലഭിക്കാൻ അദ്ദേഹം ഇത് ചർച്ച ചെയ്യണം, ”സബ കരിം ഇന്ത്യ ന്യൂസിനോട് പറഞ്ഞു.

ലോകകപ്പ് അടുത്തിരിക്കെ സൂര്യകുമാരിൽ വലിയ പ്രതീക്ഷയാണ് എല്ലാവര്ക്കും, പക്ഷേ അദ്ദേഹം എന്തെങ്കിലും ശക്തമായി ചെയ്തില്ലെങ്കിൽ, ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർക്ക് മുന്നിലുള്ള ആദ്യ ചോയ്സ് മധ്യനിര ബാറ്റ്‌സർ ആകാൻ സാധ്യതയില്ല.

ഏറ്റവും ചെറിയ ഫോർമാറ്റിൽ തിളങ്ങിയ സ്‌കൈക്ക് കഴിഞ്ഞ നാല് ഏകദിനങ്ങളിൽ 14, 31, 4 വലിയ സ്‌കോറുകൾ കണ്ടെത്താൻ സാധിച്ചില്ല. നിലവിൽ മികച്ച ശരാശരിയിൽ ബാറ്റ് ചെയ്യുന്ന അയ്യർ കാരണം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. ഏകദിന ലോകകപ്പ് അടുക്കുമ്പോൾ, സ്കൈക്ക് ഏകദിനത്തിലും താൻ മികച്ചവനാണ് എന്ന് തെളിയിക്കാനുണ്ട്.