ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ല; വിലക്കുമായി താലിബാന്‍

ക്രിക്കറ്റ് ഉള്‍പ്പെടെ വനിതകള്‍ മല്‍സരിക്കുന്ന മുഴുവന്‍ കായിക ഇനങ്ങളും രാജ്യത്തു വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. അതേസമയം പുരുഷ ക്രിക്കറ്റിനെ മല്‍സരങ്ങളുമായി മുന്നോട്ടു പോവാന്‍ താലിബാന്‍ അനുവദിച്ചു.

മുഖം മറയ്ക്കാതെയും പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള ക്രിക്കറ്റ് ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ലെന്നാണ് താലിബാന്റെ നിലപാട്. ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടും. അതുകൊണ്ട് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന, വനിതകളുടെ കായിക മത്സരം അനുവദിക്കാനാവില്ലെന്ന് താലിബാന്‍ അറിയിച്ചു.

Cricket Australia threaten to scrap Test match against Afghanistan's men's team if Taliban ban women from playing sport | Cricket News | Sky Sports

Read more

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ മനോഭാവത്തില്‍ വിയോജിച്ച് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി. ഐ.സി.സിയില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങള്‍ക്ക് ഒരു വനിതാ ദേശീയ ടീം ഉണ്ടായിരിക്കണം എന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതിയുള്ളത്. വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ ഐ.സി.സിയുടെ തീരുമാനം എന്താകുമെന്നാണ് ഇനി അറിയേണ്ടത്.