കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഏറ്റെടുത്ത ചേച്ചി അവന്റെ മനസ്സില്‍ ഉറങ്ങി കിടന്ന ക്രിക്കറ്റ് മോഹത്തെ വീണ്ടും തട്ടി ഉണര്‍ത്തി

സലീജ് സലിം

1988 ഡിസംബര്‍ 6 ന് ഗുജാറാത്തിലെ ജമ്‌നാനഗറില്‍ ഒരു ആണ്‍കുട്ടി പിറന്നപ്പോള്‍ അച്ഛന്‍ അനിരുദ്ധിന് തന്റെ മകനെ രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്‍ ആക്കണമെന്നായിരുന്നു മോഹം. ആ കുഞ്ഞ് വളരുംതോറും അച്ഛനെ പോലെ തന്നെ രാജ്യ സ്‌നേഹവും അവന്റെയുള്ളില്‍ വളര്‍ന്നു അതുപക്ഷെ രാജ്യം കാക്കുന്ന പട്ടാളക്കാരന്‍ ആവാന്‍ ആയിരുന്നില്ല. രാജ്യത്തിന് വേണ്ടി അഭിമാനമുയര്‍ത്തുന്ന ക്രിക്കറ്റ് കളിക്കാരന്‍ ആവുക എന്നതായിരുന്നു.. ജഡേജ എന്ന ക്രിക്കറ്റ് മോഹിയുടെ ജീവിതം അവിടെ തുടങ്ങുന്നു.

അവന് ക്രിക്കറ്റിനോട് അടങ്ങാത്ത മോഹമായിരുന്നു. ഒരു സാധാരണ സെക്യൂരിറ്റി ജീവനക്കാരന്റ മകന്‍ ക്രിക്കറ്റ് കളിയിലേക്ക് പോയി ഭാവി ഇല്ലാതാകുമെന്ന് പേടിച്ചിട്ടാവും അച്ഛന് അവന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുന്നത് ഇഷ്ടമല്ലായിരുന്നു. അച്ഛന്‍ പോലും അറിയാതെ അവന്റെ ക്രിക്കറ്റ് എന്ന സ്വപ്നത്തെ ആ കുടുംബംത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അവന്റെ അമ്മയായിരുന്നു. അതുകൊണ്ടാണല്ലോ അമ്മ അപ്രതീക്ഷിതമായ ഒരു ആക്‌സിഡന്റില്‍ മരണപ്പെട്ടപ്പോള്‍ ക്രിക്കറ്റ് തന്നെ വേണ്ടന്ന് വെക്കാന്‍ തീരുമാനിച്ചത്..

ദാരിദ്രവും പട്ടിണിയും മാത്രമായിരുന്നു പിന്നെ ആ കുടുംബത്തില്‍… പക്ഷെ ഏതൊരു ആണിന്റെയും വിജയത്തിന് പിന്നില്‍ ഒരു പെണ്ണ് ഉണ്ടാകും എന്ന വാക്കുകള്‍ അര്‍ത്ഥവത്തക്കുന്നാതായിരുന്നു ജഡേജയുടെ പിന്നീടുള്ള ജീവിതം.. കുടുംബത്തിന്റെ മുഴുവന്‍ ഭാരവും ഏറ്റെടുത്ത അവന്റെ ചേച്ചി മനസ്സില്‍ ഉറങ്ങി കിടന്ന അവന്റെ ക്രിക്കറ്റ് മോഹത്തെ വീണ്ടും തട്ടി ഉണര്‍ത്തി..

ഒരു സ്വപ്നം പോലെയുള്ള യാത്രയായിരുന്നു പിന്നീട് ക്രിക്കറ്റിലേക്ക് അതില്‍ ഏറ്റവും പ്രധനപെട്ട വഴിതിരിവായത് മലേഷ്യയില്‍ നടന്ന അണ്ടര്‍-19 വേള്‍ഡ് കപ്പിലെ പ്രകടനമായിരുന്നു മികച്ച ഓള്‍റൗണ്ടര്‍ പ്രകടനം പുറത്തെടുത്ത ജഡേജ സാക്ഷാല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 2008 ലെ അണ്ടര്‍ 19 വേള്‍ഡ് കപ്പ് നേടുകയും ചെയ്തു..

2009 ല്‍ ശ്രീലങ്കക്കെതിരെ സീനിയര്‍ ടീമിന്റെ കുപ്പായം ഇട്ടപ്പോള്‍ അയാള്‍ കടപ്പെട്ടിട്ടുണ്ടാവുക അച്ഛന്‍ പോലും അറിയാതെ തന്റെ ക്രിക്കറ്റിനെ പിന്തുണച്ച അമ്മയോടും എങ്ങും എത്താതെ പോകുമായിരുന്ന തന്റെ കരിയറിനെ കൈപിടിച്ച് കയറ്റിയ തന്റെ ചേച്ചിയോടുമാവും..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍