അയാളെ എടുത്ത് പുറത്ത് കളയുക, ബാംഗ്ലൂരിനെ തോൽപ്പിച്ചാൽ കപ്പ് കിട്ടില്ല

ഈ വർഷം എങ്കിലും പ്ലേ ഓഫിൽ എത്താൻ എന്താണ് തരേണ്ടത് എന്ന് ചോദിച്ച പഞ്ചാബ് കിങ്‌സ് മാനേജ്‌മന്റ് ചോദിച്ചപ്പോൾ സാക്ഷാൽ അനിൽ കുംബ്ലെ പറഞ്ഞത് എനിക്ക് മികച്ച ഒരു ടീമിനെ തരാനാണ്. കുംബ്ലെ ആഗ്രഹിച്ചു, പഞ്ചാബ് കൊടുത്തു എന്ന് പറയുന്നത് പോലെ ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഭാനുക രാജപക്‌സെ, കാഗിസോ റബാഡ, രാഹുൽ ചാഹർ തുടങ്ങി ഏതൊരു ടീമും മോഹിച്ച് പോകുന്ന ടീമിനെ തന്നെയാണ് പഞാബിന് ഇത്തവണ കിട്ടിയത്. എന്നിട്ടും പ്ലേ ഓഫിൽ എത്താൻ സാധിച്ചില്ലെങ്കിൽ ആരാണ് ഇതിന് ഉത്തരവാദി.

വർഷങ്ങളായി പഞ്ചാബ് പരിശീലകനായി നിൽക്കുന്ന കുംബ്ലേക്ക് ടീമിൽ ഇതുവരെ യാതൊരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ ടീമിൽ നിന്ന് മുഖ്യ പരിശീലകനെ എന്തായാലും പുറത്താക്കണം എന്നാണ് ആരാധക ആവശ്യം.ഈ സീസണിൽ നായകൻ ആയി എത്തിയ മായങ്കിനേക്കാൾ ട്രോളുകൾ കുംബ്ലെക്കാണ് കിട്ടുന്നത്.

ബാംഗ്ലൂരിനെ തോൽപ്പിച്ചാൽ കപ്പ് കിട്ടില്ല ബാക്കി ടീമുകൾക്ക് എതിരെയും ജയിക്കണം, ഇതിഹാസം ഒകെ ആണേലും മോശം ആണേൽ പുറത്താക്കണം, പ്ലേ ഓഫിൽ പോലും എത്താൻ വര്ഷങ്ങളായി സാധിക്കാതെ ഗ്രൂപ് സ്റ്റേജ് കളിക്കാൻ ഒരു ടീം ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.

പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച സ്ഥിതിക്ക് അടുത്ത വർഷം കുംബ്ലെ ഉൾപ്പടെ ഉള്ള പരിശീലക ടീമിൽ മാറ്റങ്ങൾ വരൻ സാധ്യതയുണ്ട്.