അവന്‍ ക്ലിക്ക് ആയാല്‍ ഇത് പിന്നെ വണ്‍ സൈഡ് ഗെയിം ആയിരിക്കും; ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് സെവാഗ്

ടി20 ലോക കപ്പിലെ ഇന്ത്യ-പാക് മത്സരം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷകള്‍ പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഹര്‍ദിക് പാണ്ഡ്യ ക്ലിക്ക് ആയാല്‍ പിന്നെ വണ്‍ സൈഡഡ് മത്സരം ആയിരിക്കും പാകിസ്ഥാനെതിരെ കാണാനാവുക എന്ന് സെവാഗ് അഭിപ്രായപ്പെട്ടു.

‘എന്റെ ടീമില്‍ ഹര്‍ദിക് ഉണ്ടാവും. ക്ലിക് ആയാല്‍ മത്സരം ഏകപക്ഷീയമാക്കാന്‍ പ്രാപ്തിയുള്ള ബാറ്റ്സ്മാനാണ് അവന്‍. അതിനുള്ള പ്രാപ്തി ഹര്‍ദിക്കിനുണ്ട്. പല വട്ടം ഹര്‍ദിക് അത് നമുക്ക് കാണിച്ച് തന്നു. ബോള്‍ ചെയ്യാനുള്ള ഫിറ്റ്നസും ഹര്‍ദിക് കണ്ടെത്തിയാല്‍ ഇരട്ടി സന്തോഷം.’

‘അഞ്ച് ബോളര്‍മാരുമായാണ് ഇറങ്ങേണ്ടത്. ഹര്‍ദിക്കോ, ബാറ്റ്സ്മാന്മാരില്‍ ആര്‍ക്കെങ്കിലുമോ ഏതാനും ഓവര്‍ എറിയാന്‍ കഴിഞ്ഞാല്‍ പെര്‍ഫക്ട് ടീം ആവും. എന്നാല്‍ ഹര്‍ദിക് ഫോമില്‍ അല്ലെങ്കില്‍, നെറ്റ്സില്‍ മികവ് കാണിക്കുന്നില്ലെങ്കില്‍ മറ്റൊരു ബാറ്റ്സ്മാനെ നോക്കണം. അതല്ലെങ്കില്‍ ഹര്‍ദിക് ആണ് എന്റെ ഫസ്റ്റ് പിക്ക്’ സെവാഗ് പറഞ്ഞു.

ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതല്‍ ദുബായിലാണ് മത്സരം.  ടൂര്‍ണമെന്റിന് മുന്നോടിയായി കളിച്ച രണ്ട് സന്നാഹത്തിലും അനായാസം ജയം പിടിച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്.