ഇന്ത്യ- പാക് പോരാട്ടം; സോഷ്യല്‍ മീഡിയയില്‍ നിന്ന് അവധിയെടുക്കാന്‍ ഒരുങ്ങി സാനിയ

ഇന്ത്യ-പാക് മത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഇന്ത്യ-പാക് മത്സര ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നാലോയെന്ന് ആലോചിക്കുന്നുവെന്ന കാര്യം സാനിയ പങ്കുവെച്ചത്.

ഇന്ത്യക്കായി റാക്കറ്റേന്തി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സാനിയ വിവാഹം ചെയ്തിരിക്കുന്നത് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ്. താരം ഇത്തവണത്തെ ലോക കപ്പിലും ടീമിനൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യക്കാരിയെന്ന നിലയില്‍ ഇന്ത്യയുടെ വിജയം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് സാനിയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ-പാക് മത്സര സമയം സാനിയയ്ക്ക് അത്ര സുഖപ്രദമല്ല.

Sania Mirza, Shoaib Malik Granted Golden Visa by UAE Government

നിരവധി വിമര്‍ശനങ്ങളും ട്രോളുകളും സാനിയയ്ക്ക് നേരെ ഉയരാറുണ്ട്. സാനിയയുടെ ചെറിയ പ്രതികരണങ്ങള്‍ പോലും ഈ സമയത്ത് വലിയ ചര്‍ച്ചാവിഷയമായി മാറാന്‍ സാധ്യതയുണ്ട്. ഇത് മുന്‍നിര്‍ത്തിയാവണം അന്നേദിനം സോഷ്യല്‍ മീഡിയയില്‍ സാനിയ ഇടവേള ആഗ്രഹിക്കുന്നത്.
മത്സര ദിവസം സാനിയ ഗ്യാലറയില്‍ ഉണ്ടാവാനും സാധ്യത കുറവാണ്.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.

India vs Pakistan Live Stream: How to Watch Cricket World Cup 2019 Telecast on Mobile and PC | Technology News

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.