ടി20 ലോക കപ്പ്: തകര്‍പ്പന്‍ നീക്കം നടത്തി ഇന്ത്യ, എതിരാളികള്‍ക്ക് ഞെട്ടല്‍

ടി20 ലോക കപ്പ് അടുത്തുനില്‍ക്കെ തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ. ടി20 ലോക കപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാഡി അപ്ടണെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തി. മെന്റല്‍ ട്രെയിനറായാണ് അപ്ടണിന്റെ വരവ്. ധോണിക്ക് കീഴില്‍ ഇന്ത്യ 2011ലെ ഏകദിന ലോക കപ്പ് നേടുമ്പോഴും അപ്ടണായിരുന്നു ഇന്ത്യയുടെ മെന്റല്‍ ട്രെയിനര്‍.

വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം അപ്ടണ്‍ ഉടന്‍ ചേരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീം മുഖ്യപരിശീലകനായ രാഹുല്‍ ദ്രാവിഡും അപ്ടണും മുമ്പ് രാജസ്ഥാന്‍ റോയല്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും അപ്ടണ്‍ രാജസ്ഥാന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായിരുന്നു.

അതേസമയം, വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

Read more

ഇന്ത്യ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്.