ടി20 ലോക കപ്പ് 2022: തിയതിയും വേദികളും പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 നാണ് ആദ്യ മത്സരം. ടൂര്‍ണമെന്റിലെ 45 മത്സരങ്ങള്‍ 7 വേദികളിലായാണ് നടക്കുക. നവംബര്‍ 13 നാണ് കലാശ പോരാട്ടം.

മെല്‍ബണിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ സിഡ്നിയിലും അഡ്‌ലെയ്ഡിലുമായി നടക്കും. പെര്‍ത്ത്, ബ്രിസ്ബെയ്ന്‍, ഹൊബാര്‍ട്ട്, ഗീലോംഗ് എന്നിവയാണ് മറ്റ് വേദികള്‍.

അഡ്‌ലെയ്ഡ് ഓവല്‍ ആദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലിന് വേദിയാവുന്നത്. നവംബര്‍ 10നാണ് അഡ്ലെയ്ഡിലെ സെമി. നവംബര്‍ 9നാണ് സിഡ്നിയിലെ സെമി.

Read more

ഇന്ത്യ, ന്യൂസീലന്റ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ എട്ട് ടീമുകള്‍ ലോക കപ്പിന് നേരിട്ട് യോഗ്യത നേടി കഴിഞ്ഞു. ശ്രീലങ്ക, വിന്‍ഡിസ്, നമീബിയ, സ്‌കോട്ട്ലാന്‍ഡ് എന്നീ ടീമുകള്‍ക്ക് സൂപ്പര്‍ 12ലേക്ക് കടക്കാന്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ജയിക്കണം.