ടി20 ലോക കപ്പ് ആര് നേടുമെന്ന് പ്രചിച്ച് ഹോഗ്; അത് ഇന്ത്യയല്ല, പക്ഷേ ഒരു ട്വിസ്റ്റുണ്ട്

അടുത്ത മാസം യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പ് കിരീടം ആര് നേടുമെന്ന് പ്രവചിച്ച് ഓസീസ് ഇതിഹാസം ബ്രാഡ് ഹോഗ്. രണ്ട് ടീമിനാണ് ഹോഗ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ആ ടീമുകള്‍.

‘ഇത്തവണത്തെ ടി20 ലോക കപ്പ് നേടാന്‍ സാധ്യതയുള്ളവര്‍ ഒന്ന് ന്യൂസീലന്‍ഡും രണ്ട് ഇംഗ്ലണ്ടുമാണ്. ഇരു ടീമിനും ഭീഷണി ഉയര്‍ത്തുന്ന ഏക ടീം ഇന്ത്യയാണ്.’ ശിവം ജയ്സ്വാളിന്റെ ചോദ്യത്തിന് മറുപടിയായി ഹോഗ് ട്വിറ്ററില്‍ കുറിച്ചു.

England vs New Zealand LIVE Score, World Cup Final Super Over 2019: England  new World Champions!

Read more

നിലവിലെ ഏകദിന ലോക കപ്പ് ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായ ന്യൂസീലന്‍ 2019ലെ ഏകദിന ലോക കപ്പിലെ റണ്ണറപ്പുകളാണ്. അടുത്തമാസം 17 നാണ് ടി20 ലോക കപ്പ് ആരംഭിക്കുന്നത്.