രാജ്യം വീഴണമെങ്കില്‍ ആദ്യം രാജാവ് വീഴണം മിസ്റ്റര്‍ റാസ, നീയാണോ രായാവ്; ട്രോളുകളില്‍ നിറഞ്ഞ് ബാബറും കൂട്ടരും

വമ്പന്‍ പ്രതീക്ഷകളുടെ ട്വന്റി 20 ലോകകപ്പിനെത്തിയ പാകിസ്ഥാന്റെ ഭാവി തുലാസില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങിയതോടെ ഇനി അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ട ഗതിയിലാണ് പാക്കിസ്ഥാന്‍ .

ഗ്രൂപ്പ് ബിയില്‍ അഞ്ചാം സ്ഥാനത്തുള്ള രണ്ട് മത്സരങ്ങളും തോറ്റ നെതര്‍ലാന്‍ഡ്‌സ് മാത്രമാണ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ പാകിസ്ഥാന് പിന്നിലുള്ളത്.

ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടങ്ങുന്ന മികച്ച ബാറ്റിംഗ് നിരയും ഒപ്പം ഷഹീന്‍ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ ബൗളിംഗ് നിരയുമായി ലോകകപ്പിനെത്തിയ ടീം കിരീടം നേടുമെന്ന് പരക്കെ എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ഈ മൂന്ന് പേരും നിരാശപെടുത്തിയതോടെ പാക്കിസ്ഥാന്റെ കാര്യം പരുങ്ങലിലായി.

May be a meme of 3 people and text that says 'TMM *പാക്കിസ്ഥാൻ 3 needed in 3 balls MM 3 needed in 2 balls മലയാളി മല ക്രിക്കറ്റ് സോൺ TMM Zim won by 1 run'May be a meme of 5 people and text that says 'ബാബർ ബർമുഡ എങ്ങനെ? റിസ്‌വാൻ ബർമുഡ കൊള്ളാം, അതിനേക്കാൾ ഇഷ്ടം പാൻ്റ് ആണ് ബാബർ മലയാളി ക്രിക്കറ്റ് MALARALI സോൺ അതെല്ലടാ... ഇനി മാസത്തിൽ ഒരിക്കൽ ഉള്ള സിംബാവേ ടൂറ് വേണോ.. ബർമുഡ യ്ക്ക് വിട്ടാലോ'May be an image of 2 people, people standing, outdoors and text that says 'ഇന്നത്തെ കളിയ്ക്കും തോറ്റ ശേഷം... പാക് ടീം# മലയാളി ക്രിക്കറ്റ് PR OEDOE സോൺ'May be an image of 2 people and text

ഇന്നലെ ദുര്‍ബലര്‍ എന്ന് കണക്കാക്കിയ സിംബാവെക്ക് എതിരെ 131 റണ്‍സ് പോലും ചേസ് ചെയ്യാനാകാതെ പാക്ക് നിര കൂടാരം കയറിപ്പോള്‍ അത് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. ഇന്നിങ്ങ്‌സ് നങ്കൂരമിട്ട് കളിക്കാന്‍ പറ്റിയ ഒരു താരം ഇല്ല എന്നതാണ് പാക്കിസ്ഥാന് സംഭവിക്കുന്ന വീഴ്ച്ച, ഇന്ത്യയോട് തോറ്റതിനെക്കാള്‍ അപമാനമായ ഈ തോല്‍വിയില്‍ നിന്ന് കുതിക്കണം എങ്കില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്ക് എതിരെ ഉള്ള ഒരു തോല്‍വി പോലും സെമി വാതില്‍ അടക്കും എന്നതിനാല്‍ ജീവന്മരണ പോരാട്ടങ്ങള്‍ക്ക് ആയിരിക്കും പാക്ക് ഇനി ഇറങ്ങുക.May be a meme of 3 people, eyeglasses and text that says 'റിസ്‌വാൻ വാൻ പണ്ട് ഫോം ഔട്ട് ആയി നിന്ന കോഫ്ലിക്ക് ധൈര്യം പകർന്നിട്ട് ഇപ്പോ എന്തായി? അവൻ കേറി മേയുന്നു. movieworldentertainments.com നമ്മുടെ ഫോമും പോയി..!! ബാബർ* y മലയാളി ക്രിക്കറ്റ് സോൺ movieworidentartainments.com അതിൽ ഞാൻ ഇപ്പൊ ഖേദിക്കുന്നു..'May be a meme of 5 people and text that says 'പടക്ക കട ഗുധാ ഹവ.. മലയാളി ക്രിക്കറ്റ്സോൺ በስለብ സോൺ $AINA BASIC GROU എന്തൊക്കെ മേളം ആരുന്നു തീ ഉണ്ട ബാറ്റിങ് സ്നോടനം പാകിസ്ഥാൻ പടം ആയി'May be a meme of 5 people and text that says 'KW637W കയ്യിൽ ഒളിപ്പിച്ചുവെച്ച യാഷിഖ് CROSS SEAM ആർട്ടുകൾ BACK OF HAND CARROM BALL OFF-SPIN OFF ദി ആർട്ടിസ്‌റ്റ് മലയാളി ക്രിക്കറ്റ് സോൺ O ZIMBABYE സിക്കന്ദർ റാസ'

May be a meme of 3 people, beard and text that says 'അങ് കറാച്ചിയിൽ ചേട്ടോ.. പുതിയ ഒരു ടിവി വേണം മലയാളി ക്രിക്കറ്റ് സോൺ അപ്പോ കഴിഞ്ഞ ദിവസം മേടിച്ചത്!? അത് ഇന്ന് പൊട്ടിച്ചു'

Read more

എന്തായാലും കഴിഞ്ഞ വര്‍ഷ ലോകകപ്പിലെ ഇന്ത്യന്‍ പതനം പാക്കിസ്ഥാന്‍ ആഘോഷിച്ച പോലെ ഇന്ത്യന്‍ ആരാധകര്‍ ട്രോളുകളുമായി ആഘോഷിക്കുകയാണ് പാക്ക് തോല്‍വി. നെതര്‍ലെന്റ്‌സിനെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാനും , എയറില്‍ കണ്ടുമുട്ടുന്ന ബാബറും ബാവുമയും, ഗള്‍ഫിലെ റൂമില്‍ പാക്കിസ്ഥാനിയെ കാണുന്ന കാഴ്ചയും ഒക്കെയായി നിറഞ്ഞാടുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ന് തന്നെ പിറന്ന ഇന്ത്യന്‍ ജയവും ഇന്ത്യന്‍ സന്തോഷത്തിന് കൂടുതല്‍ മധുരമായി.