പൂജ്യത്തിന് പുറത്തായാലും സെഞ്ച്വറി അടിച്ചാലും അയാളുടെ ആത്മവിശ്വാസത്തിന് മാറ്റം വരില്ല, ലോക കപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്

സന്ദീപ് ദാസ്

സൂര്യകുമാര്‍ യാദവ് ഒരു കോണ്‍ഫിഡന്‍സ് പ്ലെയര്‍ ആണ്. പൂജ്യത്തിന് പുറത്തായാലും സെഞ്ച്വറി അടിച്ചാലും അയാളുടെ ആത്മവിശ്വാസത്തിന് മാറ്റം വരില്ല. അത്തരം കളിക്കാര്‍ വളരെ അപൂര്‍വ്വമാണ്.

ഓസീസിനെതിരായ സന്നാഹമത്സരത്തില്‍ സൂര്യ ബാറ്റ് ചെയ്ത രീതി നോക്കുക. മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമ്മിന്‍സിനുമെതിരെ നിസ്സാരമെന്നോണം ഫ്രീക് ഷോട്ടുകള്‍ പായിക്കുകയായിരുന്നു!

സാക്ഷാല്‍ ജോഫ്ര ആര്‍ച്ചറിനെതിരെ സിക്‌സര്‍ അടിച്ചുകൊണ്ട് അന്താരാഷ്ട്ര അരങ്ങേറ്റം നടത്താന്‍ സൂര്യയെ സഹായിച്ചത് ആത്മവിശ്വാസമാണ്.

May be an image of one or more people, people playing sport and text

കഴിഞ്ഞുപോയ ഐ.പി.എല്ലിലെ മുംബൈയുടെ അവസാന മത്സരത്തില്‍ സൂര്യ ബാറ്റ് ചെയ്തത് കണ്ടാല്‍ അയാള്‍ ഫോം ഔട്ടായിരുന്നു എന്ന് പറയുമോ!?

അതാണ് കോണ്‍ഫിഡന്‍സ് പ്ലെയര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അത്തരം കളിക്കാരാണ് ഉയര്‍ന്നുനില്‍ക്കാറുള്ളത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും സൂര്യ… തീര്‍ച്ച…!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍