ബുംറയുടേത് മുടന്തന്‍ ന്യായം; വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

ടി20 ലോക കപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീമിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ന്യൂസിലാന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ അമിത ജോലിഭാരത്തെ കുറിച്ച് ജസ്പ്രീത് ബുംറ തുറന്ന് പറഞ്ഞിരുന്നു. ബയോ ബബിളില്‍ കഴിയേണ്ടി വരുന്നത് മാനസികമായി മടുപ്പിച്ചെന്നും അത് പ്രകടനത്തെ ബാധിച്ചുമെന്നാണ് ബുംറ പറഞ്ഞത്. എന്നാല്‍ ഇതൊക്കെ വെറും ന്യായീകരണം മാത്രമാണെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

‘ബയോ ബബിള്‍ സുരക്ഷയില്‍ കഴിയുന്നതാണ് പ്രകടനം മോശമാവാനുള്ള കാരണമെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അതൊരു ശരിയായ ന്യായീകരണമല്ല. കളത്തിലിറങ്ങുമ്പോള്‍ ഏറ്റവും മികച്ചത് നല്‍കുക. അതാണ് ഏറ്റവും ലളിതമായി ചെയ്യാനാവുന്നത്. ഇന്ത്യയുടെ എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത് അതാണ്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ സാധിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.’

Bumrah says India suffering from 'bubble fatigue' - Rediff Cricket

‘മികച്ചതെന്ന് പറയുന്ന എല്ലാ ടീമുകളും തോറ്റിട്ടുള്ളവര്‍ തന്നെയാണ്. എന്നാല്‍ ഇത്തരത്തിലൊരു മികച്ച ടീമുമായി ഇന്ത്യ മോശം പ്രകടനം നടത്താന്‍ പാടില്ല. തെറ്റുകള്‍ സംഭവിക്കുന്നു. ഇതൊരു ചാമ്പ്യന്‍ ടീമാണെന്ന് ഓര്‍ക്കുക. ആരെങ്കിലും മുന്നോട്ടിറങ്ങി കാട്ടിക്കൊടുക്കുകയാണ് വേണ്ടത് അല്ലാതെ അധികം സംസാരിക്കുകയല്ല.’

T20 World Cup: Zaheer Khan suggests India could've used Jasprit Bumrah more effectively against Pakistan

Read more

‘നിങ്ങള്‍ ഇന്ത്യക്കു വേണ്ടിയാണ് കളിക്കുന്നത്. നിങ്ങള്‍ക്കു വേണ്ടതെല്ലാം പിന്നില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് വലിയ അംഗീകാരവും വലിയ ബഹുമതിയുമാണ്. ഇന്ത്യയുടെ ജഴ്സിയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.