സെമിയിലേക്ക് കടക്കേണ്ടത് മറ്റ് ടീമുകളെ ആശ്രയിച്ചല്ല, സ്വന്തം കഴിവ് കൊണ്ടാണ്; തുറന്നടിച്ച് കപില്‍ ദേവ്

ലോക കപ്പില്‍ മറ്റ് ടീമുകളുടെ മത്സര ഫലത്തിന്റെ അടിസ്ഥാനത്തില്‍ സെമിയിലേക്ക് കടക്കുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ഒരിക്കലും ആഗ്രഹിക്കാത്തതാണെന്ന് ഇതിഹാസ താരം കപില്‍ ദേവ്. ലോക കപ്പ് ജയിക്കിക്കുക, സെമിയിലേക്ക് കടക്കുക എന്നതൊക്കെ സ്വന്തം കരുത്തുപയോഗിച്ച് ആയിരിക്കണമെന്ന് കപില്‍ ദേവ് പറഞ്ഞു.

‘ലോക കപ്പ് ജയിക്കണമെങ്കില്‍, സെമിയിലേക്ക് കടക്കണമെങ്കില്‍ അത് നിങ്ങളുടെ സ്വന്തം കരുത്തുപയോഗിച്ച് വേണം. മറ്റ് ടീമുകളെ ആശ്രയിക്കുക അല്ല വേണ്ടത്. വമ്പന്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ തീരുമാനം എടുക്കണം. ഐപിഎല്ലില്‍ മികവ് കാണിക്കുന്ന യുവ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായോ എന്ന് സെലക്ടര്‍മാര്‍ ആലോചിക്കണം.’

IND vs NZ T20 World Cup 2021: Relive all India vs New Zealand matches from  previous T20 WC editions | Cricket News – India TV

‘യുവ താരങ്ങള്‍ അവര്‍ തോറ്റാലും പ്രശ്നമാകുന്നില്ല. കാരണം അവിടെ അവര്‍ അനുഭവസമ്പത്ത് നേടുന്നു. എന്നാല്‍ വമ്പന്‍ താരങ്ങള്‍ ഇപ്പോള്‍ നന്നായി കളിക്കുന്നില്ലെങ്കില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരും. കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ബിസിസിഐ ഇടപെടല്‍ വരണം’ കപില്‍ ദേവ് പറഞ്ഞു.

IND vs NZ: India's Predicted Playing XI Against New Zealand – ICC T20 World  Cup 2021, Match 28

ടി20 ലോക കപ്പില്‍ ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യയുടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്. ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, ഇന്നലെ നടന്ന നിര്‍ണായക മത്സരത്തിലും ന്യൂസിലന്റിനോടും എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. നിലവില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ കൂടി ആശ്രയിച്ചാണ് ഇന്ത്യയുടെ സെമി സാദ്ധ്യത അവശേഷിക്കുന്നത്.