ടി20 ലോക കപ്പ്: പാകിസ്ഥാന് എതിരായ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി. ടൂര്‍ണമെന്റിന് മുന്നോടിയായി കളിച്ച രണ്ട് സന്നാഹത്തിലും അനായാസം ജയം പിടിച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്.

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സന്നാഹത്തില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ ഫിഫ്റ്റികളുമായി രാഹുലും രോഹിത്തും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു. കെഎല്‍ രാഹുല്‍ ഐപിഎല്ലി മിന്നുംഫോമിലായിരുന്നു.ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മൂന്നാം നമ്പറില്‍ തന്നെ കളിക്കും.

India vs Australia Live Score, T20 World Cup 2021 Warm-up Match: KL Rahul, Rohit Sharma Give India a Good Start

നാലാം നമ്പറിലാണ് ആശയക്കുഴപ്പമുള്ളത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ ഇവരില്‍ ഒരാളെ മാത്രമേ ഇന്ത്യക്കു ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. അതാരാകുമെന്നത് കാത്തിരുന്ന് തന്നെ കാണണം. എന്നിരുന്നാലും സൂര്യയുമായി ഇന്ത്യ മുന്നോട്ടു പോകാനാണ് സാദ്ധ്യത. അഞ്ചാം നമ്പരില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്ത് ഇറങ്ങും.

Image

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരിക്കും ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വന്നാല്‍ ആര്‍.അശ്വിനായിരിക്കാം ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സന്നാഹങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ചേര്‍ന്നായിരിക്കും പേസ് ആക്രമണം.

Image

ഇന്ത്യ സാദ്ധ്യതാ ഇലവന്‍; രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ