'ഇന്ത്യ ബോളിംഗില്‍ ആശങ്കപ്പെടുത്തുന്നു'; ബുംറയെ അമിതമായി ആശ്രയിക്കുന്നത് ശരിയല്ലെന്ന് മുത്തയ്യ മുരളീധരന്‍

ടി20 ലോക കപ്പില്‍ ബോളിങ്ങില്‍ തന്നെ ഏറെ ആശങ്കപ്പെടുത്തുന്ന ടീം ഇന്ത്യയാണെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ഇന്ത്യന്‍ ടീം ബുംമ്രയെ അമിതമായി ആശ്രയിക്കുകയാണെന്നും ഇത് തിരുത്തി ബാലന്‍സ് കണ്ടെത്തുകയാണ് വേണ്ടതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.

‘ബോളിംഗില്‍ എന്നെ ആശങ്കപ്പെടുത്തുന്നത് ഇന്ത്യയാണ്. ബുംമ്ര മാച്ച് വിന്നറാണ്. എന്നാല്‍ ഈ നിമിഷം ബുംമ്രയില്‍ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു. ഒരു ലെഗ് സ്പിന്നറേയും അവര്‍ക്ക് ഉപയോഗിക്കാം, അല്ലെങ്കില്‍ അശ്വിനെ. രണ്ട് ഫാസ്റ്റ് ബോളറെ ആശ്രയിച്ച് ഹര്‍ദിക് ബോള്‍ ചെയ്യുമോ എന്ന് നോക്കുകയാണ്. ശരിയായ ബാലന്‍സ് കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ ബുംമ്രയില്‍ കൂടുതലായി ആശ്രയിക്കുക അല്ല വേണ്ടത്.’

‘നിലവില്‍ നല്ല നിലയില്‍ നില്‍ക്കുന്നത് പാകിസ്ഥാനാണ്. കാരണം രണ്ട് വമ്പന്‍ ടീമുകളെ അവര്‍ തോല്‍പ്പിച്ചു. ഒരുപാട് കഴിവുള്ള കളിക്കാര്‍ അവര്‍ക്കുണ്ട്. ഇപ്പോഴത്തെ പാകിസ്ഥാന്‍ ടീം തികച്ചും വ്യത്യസ്തമാണ്. ലോകോത്തര ബോളിംഗ് യൂണിറ്റാണ് അവര്‍ക്ക് ഇപ്പോഴുള്ളത്’ മുത്തയ്യ മുരളീധരന്‍ പറഞ്ഞു.