ഇന്ത്യയുടെ 'തലവേദന' ഒഴിയുന്നു, ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമായേക്കും

ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ തലവേദനയായി കൂടെയുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ തീരുമാനമാകുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തോളിന് വേദന അനുഭവപ്പെട്ട താരത്തിന് ടീമിന് പുറത്തേയ്ക്കുള്ള സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്.

ഇന്നലെ നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തോളിന് അസ്വസ്ഥത അനുഭവപ്പെട്ട ഹാര്‍ദിക്ക് ഇന്ത്യക്കായി പിന്നീട് ഫീല്‍ഡിംഗിന് എത്തിയതുമില്ല. ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷനായിരുന്നു പകരക്കാരനായി ഫീല്‍ഡിലെത്തിയത്. തോളിലെ അസ്വസ്ഥതയെ തുടര്‍ന്ന് താരത്തിനെ സ്‌കാനിംഗിന് വിധേയനാക്കിയെങ്കിലും ഇതിന്റെ ഫലം പുറത്ത് വന്നിട്ടില്ല.

T20 World Cup, IND vs PAK: Hardik Pandya Taken For Scan After Being Hit On Shoulder In Match Against Pakistan | Cricket News

സ്‌കാനിംഗില്‍ ഹാര്‍ദിക്കിന്റെ പരിക്ക് ഗുരുതരമാണെന്ന് തെളിഞ്ഞാല്‍ താരത്തെ മാറ്റി നിര്‍ത്താന്‍ ടീം നിര്‍ബന്ധിതരാകും. പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തെ മാറ്റിനിര്‍ത്താനുള്ള സാദ്ധ്യത കുറവല്ല. താരത്തിന്റെ മോശം പ്രകടനം തന്നെയാണ് ഇതിന് കാരണം. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിര്‍ണായക സമയത്ത് ക്രീസിലെത്തിയ ഹാര്‍ദ്ദികിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.

IND vs AUS | No disappointment in not being a part of the T20 squad, asserts Shardul Thakur

Read more

ഏഴാമനായി ബാറ്റേന്തിയ ഹാര്‍ദ്ദിക് 8 പന്തുകളില്‍ 11 റണ്‍സ് മാത്രമാണ് നേടിയത്. ഹാര്‍ദ്ദിക് പുറത്തായാല്‍ തല്‍സ്ഥാനത്തേക്ക് ശര്‍ദുല്‍ താക്കൂര്‍ വരാനാണ് സാദ്ധ്യത. ഇന്ത്യയ്ക്കായി മുമ്പും നിര്‍ണായക സമയങ്ങളില്‍ ബോളു കൊണ്ടും ബാറ്റു കൊണ്ടും തിളങ്ങിയിട്ടുള്ള താരമാണ് ഹാര്‍ദ്ദിക്. ഐപിഎല്ലിലും നിര്‍ണായക സമയങ്ങളുില്‍ വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു.