ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര: തോല്‍വിയ്ക്ക് പിന്നാലെ വിന്‍ഡീസിന് മറ്റൊരു വമ്പന്‍ തിരിച്ചടി

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങിയ ആതിഥേയരായ വിന്‍ഡീസ് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വിന്‍ഡീസിന് മാച്ച് ഫീയുടെ 20 ശതമാനം പിഴചുമത്തി. നിശ്ചിത സമയത്തേക്കാര്‍ ഒരോവര്‍ പിന്നിലായിരുന്നു വിന്‍ഡീസ്.

ആദ്യ മത്സരത്തില്‍ 68 റണ്‍സിന്റെ ഉജ്വലജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി മുന്നോട്ടുവെച്ച 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസിന് 20 ഓവറില്‍ 122 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

അര്‍ദ്ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (44 പന്തില്‍ 64) അവസാനം തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്കുമാണ് (19 പന്തില്‍ 41*) ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. കാര്‍ത്തിക്കാണ് കളിയിലെ താരം.

Read more

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചുകെട്ടി. 4 ഓവര്‍ വീതം എറിഞ്ഞ ആര്‍.അശ്വിന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 20 റണ്‍സെടുത്ത ഷമാര്‍ ബ്രൂക്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. രണ്ടാം ട്വന്റി20 തിങ്കളാഴ്ച നടക്കും.