നട്ടു എന്ന സൂപ്പര്‍മാന്‍; അരങ്ങേറ്റത്തില്‍ സഹീറിനും ആര്‍.പി സിംഗിനുമൊപ്പം

ഓസീസിനെതായ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലെ മൂന്ന് വിക്കറ്റ് നേട്ടത്തോടെ ഒന്നിലേറെ റെക്കോഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ ഇടംകൈയന്‍ ബോളര്‍ ടി.നടരാജന്‍. 78 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നടരാജന്റെ പ്രകടനം അരങ്ങേറ്റ ടെസ്റ്റിലെ ഇന്ത്യന്‍ ഇടംകൈന്‍ പേസര്‍മാരിലെ രണ്ടാമത്തെ മികച്ച നേട്ടമാണ്.

2006ല്‍ പാകിസ്ഥാനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ 89 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.പി സിംഗാണ് നടരാജന് മുന്നിലുള്ളത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനു മാത്രം അവകാശപ്പെട്ട ഒരു റെക്കോഡിനൊപ്പവും നടരാജന്‍ എത്തി.

India vs Australia: T Natarajan

ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ചുരുങ്ങിയത് രണ്ടു വിക്കറ്റെങ്കിലും നേടിയ ഇടംകൈയന്‍ പേസറെന്ന നേട്ടമാണ് സഹീറിനൊപ്പം നടരാജനും അവകാശമായത്.

Natarajan becomes first Indian to make international debut in 3 formats on same tour | Sports News,The Indian Express

നെറ്റ് ബോളറായി ഓസ്ട്രേലിയയിലേക്ക് എത്തിയ നടരാജന്‍ അരങ്ങേറ്റ ഏകദിനത്തില്‍ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്ന് ടി20കളുടെ പരമ്പരയില്‍ 6 വിക്കറ്റ് വീഴ്ത്തി നടരാജന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായി. ടെസ്റ്റിലും വിക്കറ്റ് വീഴ്ത്തി അവസരം മുതലാക്കുകയാണ് താരം.