സൂര്യകുമാർ യാദവ്- വൈകി വരുന്നൊരു വസന്തം ആണയാൾ

മനീഷ് മധുസൂദനൻ
SKY have no limits “ആകാശത്തിന് അതിരുകളില്ല” എന്നാണ് അർഥം എങ്കിലും സൂര്യ കുമാർ യാദവ് എന്ന SKY ക്ക് ഗ്രൗണ്ടിൽ അതിരുകളില്ല എന്നാണ് സൈഡ് സ്ക്രീനിൽ സന്ദർഭോചിതമായി എഴുതി കാട്ടിയത്.മിഡിൽ സ്റ്റമ്പ് ലക്ഷ്യമാക്കി എത്തിയ മുഹമ്മദ് സിറാജിൻ്റെ ആ യോർക്കർ എന്ന് തോന്നിപ്പിക്കുന്ന ഡെലിവറി ഒരു എഫോർട്ലെസ് ഫ്ളിക്കിലൂടെ സ്ക്വയർ ലെഗ് ഫെൻസിന് മുകളിൽ നിന്ന് കണ്ടെടുക്കുമ്പോൾ അതിൽ കുറഞ്ഞ വാക്കുകളിൽ, ഇത്രയും സ്പൊണ്ടേനിയസ് ആയി ആ സന്ദർഭത്തെ എങ്ങിനെയാണ് വിശേഷിപ്പിക്കുക?
ആദ്യത്തെ ആറ് ഓവറുകൾ കഴിയുമ്പോൾ 1വിക്കറ്റ് നഷ്ടത്തിൽ 50 എന്ന നിലയിൽ നിന്നും പത്ത് ഓവർ പിന്നിടുമ്പോൾ 5 ന് 62 എന്ന നിലയിലേക്ക് മുംബൈയുടെ ശക്തമായ ബാറ്റിംഗ് നിര കൂപ്പ് കുത്തുമ്പോൾ ഒരറ്റത്ത് നിർനിമേഷനായി സൂര്യ ഉണ്ടായിരുന്നു. അയാൾക്കീ കാഴ്ച പുതിയതല്ല.ഇത്തരം സന്ദർഭങ്ങളിൽ ഒരറ്റത്ത് തൻ്റെ ഇന്നിംഗ്സ് ആങ്കർ ചെയ്തു കൊണ്ട് സ്കോറിങ്ങിൻ്റെ നിയന്ത്രണം സ്വയം ഏറ്റെടുത്തു കൊണ്ട് കളിയിലോ ശരീരഭാഷയിലോ ലവലേശം ടെൻഷൻ ഇല്ലാതെ അയാൾ കളിച്ച ഫിയർലെസ് ഗെയിമിൻ്റെ ഔട്കം ആണ് 151 എന്ന മാന്യമായ ആ ടോട്ടൽ. 67 റൺസാണ് സൂര്യ സ്കോർ ചെയ്യുന്നത് അതും വെറും 37 പന്തിൽ അതിൽ തന്നെ 6 സിക്‌സും 5 ബൗണ്ടറിയും എത്ര കൂൾ ആയി ആണ് സൂര്യ തൻ്റെ ഇന്നിംഗ്സ് എക്സിക്യൂട്ട് ചെയ്യുന്നത്, എത്ര കോൺഫിഡൻസോട് കൂടിയാണ് ഇല്ലാത്ത ആംഗിളുകളിൽ നിന്ന് പോലും ബൗണ്ടറികൾ കണ്ടെത്തുന്നത്.
കണ്ണിനു കുളരേകുന്ന പല ഷോട്ടുകളും കണ്ടെങ്കിലും , സിറാജിൻ്റെ 18അം ഓവറിലെ ചില ഷോട്ടുകൾ മനസ്സിൽ നിന്ന് മായുന്നില്ല, ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന ആ ബാക്ക് ഓഫ് ലേങ്ത് ഡെലിവറി ബാക്ഫൂട്ടിൽ ഊന്നി എക്സ്ട്രാ കവർ ബൗണ്ടറി ക്ക് മുകളിലൂടെ ഡിപ്പോസിറ്റ് ചെയ്യുന്ന ഒരു കാഴ്ചയുണ്ട്, അതിന് ശേഷം വരുന്ന ഒരു ബോൾ സ്ക്വയർ ലെഗ്ഫെൻസിന് മുകളിലൂടെ പറക്കുന്നത് ഒരു ക്ലീൻ ഫ്ലിക്കിലൂടെയാണ് , ആ ഓവറിലെ അവസാന പന്ത് ഓഫ് സ്റ്റിക്കിന് ഒരുപാട് വെളിയിൽ ആയി ഒരു വൈഡിഷ് യോർക്കർ ലെങ്ത് ആയിരുന്നു, ബൗളരുടെ ആക്ഷന് മുന്നേ ഷോട്ട് ഡിസൈഡ് ചെയ്ത സൂര്യയ്ക്ക് പക്ഷെ പിഴയ്ക്കുന്നില്ല, ലെഗ് സ്റ്റമ്പ് ഗാർഡിൽ ഇരുന്നു കൊണ്ട് തന്നെ ആ ബോൾ ഒരു ഹാർഡ് സ്ലൈസ് ഹിറ്റിലൂടെ തേഡ് മാൻ ബൗണ്ടറിലൈനിൽ അളന്ന് കുറിച്ച് പതിക്കുന്നു.
ആ ബാറ്റിംഗ് കണ്ടിരിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പിൻ്റെ താളം അയാളുടെ വില്ലോയുടെ സ്വീറ്റ് പോയിൻ്റും എഡ്ജുകളും പോലും തീരുമാനിക്കുന്ന ഒരവസ്ഥാവിശേഷം. “ടെൻഷൻ വേണ്ട ഞാനിവിടെ ഉണ്ട്” എന്ന അയാളുടെ മാസ്റ്റർ പീസ് ആക്ഷൻ മുംബൈ ഫാൻസിന് നൽകുന്ന ആത്മവിശ്വസം ചെറുതല്ല. തുടർ തോൽവികളിലും അയാളുടെ തിരിച്ചു വരവും ഫോമും അവർക്ക് പ്രതീക്ഷകളുടെ പുതു ചിറകുകൾ നൽകുന്നു .പരിക്ക് മൂലം രണ്ടു മത്സരം വൈകി ആണ് അയാൾ തൻ്റെ സീസൺ ആരംഭിക്കുന്നത്.തിരിച്ചു വരവിൽ കളിക്കുന്നത് ആകെ രണ്ടു കളിയും അതിൽ രണ്ടിലും ടീമിൻ്റെ നട്ടെല്ലാവാൻ അയാൾക്കാവുന്നുണ്ട്.എഴുതാതെ , പറയാതെ പോകാൻ ആവുന്നില്ല അയാളെ പറ്റി, സൂര്യകുമാർ യാദവ്- വൈകി വരുന്നൊരു വസന്തം ആണയാൾ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ