വിവോയുടെ പിന്മാറ്റം; വലിയ കാര്യമൊന്നും അല്ലെന്ന് ഗാംഗുലി

ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോ പിന്‍മാറിയത് വലിയ പ്രശ്‌നമൊന്നുമല്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വിവോയുടെ പിന്മാറ്റം ബി.സി.സി.ഐയ്ക്ക് വന്‍തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നും പുതിയ സ്‌പോണ്‍സറെ കണ്ടെത്തുന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ തലവേദനയാണെന്നുമുള്ള ചര്‍ച്ചകള്‍ പൊടിപൊടിയ്ക്കവേയാണ് ഗാംഗുലിയുടെ ഈ പ്രസ്താവന.

“ഇതിനെ സാമ്പത്തിക പ്രതിസന്ധി എന്നൊന്നും വിളിക്കാന്‍ പറ്റില്ല. സ്ഥിരം പാതയില്‍ നിന്നുള്ള നേരിയ വ്യതിയാനം മാത്രമാണിത്. ബിസിസിഐ വളരെ കെട്ടുറപ്പുള്ളൊരു പ്രസ്ഥാനമാണ്. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ അനായാസം മറി കടക്കാന്‍ ബിസിസിഐയ്ക്ക് കഴിയും”

T20 World Cup: BCCI boss Sourav Ganguly, CA chief Earl Edddings to ...

“ഒരു വഴി അടഞ്ഞാല്‍ മറ്റു വഴികള്‍ തുറക്കുക എന്നതാണ് പ്രധാനം. അതായത് പ്ലാന്‍ എ പാളിയാല്‍ പ്ലാന്‍ ബി ഉള്ളതു പോലെ. വിവരമുള്ളവര്‍ ഈ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുക. വലിയ നേട്ടങ്ങള്‍ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ കൈവരുന്നതല്ല. നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ ചെറിയ നഷ്ടങ്ങള്‍ സഹിക്കാനും നമ്മെ പ്രാപ്തരാക്കും.” ഗാംഗുലി പറഞ്ഞു.

Cannot judge players based on IPL value, says Sourav Ganguly

Read more

രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു വിവോയുടെ പിന്മാറ്റം. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.