ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി

ന്യൂസിലാന്‍ഡിനെതിരായി ഈ മാസം അരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തി. കാണ്‍പൂര്‍ ടെസ്റ്റിനായി അജിങ്ക്യ രഹാനെ നയിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചേരാന്‍ സൂര്യകുമാറിനോട് ബിസിസിഐ നിര്‍ദേശിച്ചു. ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ്‌-സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ സൂര്യകുമാര്‍ ഉണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 77 മത്സരങ്ങളില്‍ നിന്ന് 5356 റണ്‍സ് താരം നേടിയിട്ടുണ്ട്. 14 സെഞ്ച്വറികളും 26 അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ന്യൂസിലാന്‍ഡിനെതിരായി അവസാന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൂര്യകുമാര്‍ 40 ബോളില്‍ 62 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തില്‍ താരം നിരാശപ്പെടുത്തി.

Suryakumar Yadav, No Longer Just The IPL Guy | CricViz

ഈ മാസം 25 ന് കാല്‍പൂരിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലാണ് ഇന്ത്യ കളിക്കുക. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്നിന് മുംബൈയിലാണ്.

Ranji Trophy, Group A: Suryakumar Yadav Hits Ton to Give Mumbai Upper Hand

രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനെ ക്യാപ്റ്റനാവുമ്പോള്‍ രണ്ടാം ടെസ്റ്റിലെ നായകന്‍ വിരാട് കോഹ്ലി നായകനായി ടീമിനൊപ്പം ചേരും. രോഹിത് ശര്‍മ്മ അടക്കമുള്ള ചില സീനിയര്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര , കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വൃദ്ധിമാന്‍ സാഹ, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ്മ , ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.