അടിച്ചുതകര്‍ത്ത് സൂര്യകുമാര്‍ യാദവ് ; ലോക കപ്പിലേക്ക് ഇന്ത്യയ്ക്ക് പുതിയ ഫിനിഷര്‍

ധോണിയ്ക്ക് പകരം മികച്ച ഒരു ഫിനിഷറെ കണ്ടെത്തുകയായിരുന്നു ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം എറ്റവും വലിയ വെല്ലുവിളി. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ആദ്യ ടി20 മത്സരം കഴിഞ്ഞപ്പോള്‍ തപ്പിനടക്കുന്ന ഫിനിഷര്‍ ഇവിടെയുണ്ടെന്ന് മത്സരം ചുണ്ടിക്കാട്ടിത്തന്നു. സൂര്യകുമാര്‍ യാദവിന്റെ മികച്ച ബാറ്റിംഗാണ്് ഇന്ത്യയ്ക്ക് പ്രീക്ഷയായി മാറുന്നത്.

ഇന്നലെ വെസ്റ്റിന്‍ഡീസിന്റെ മികച്ച സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം കിട്ടിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാര്‍ പുറത്തായശേഷം മദ്ധ്യനിര എളുപ്പത്തില്‍ വീഴകയും ചെയ്തപ്പോള്‍ വാലറ്റത്ത് സൂര്യകുമാര്‍ യാദവ് നടത്തിയ മിന്നുംപ്രകടനമാണ് ഇന്ത്യന്‍ ടീമിന്് തുണയായത്. 158 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറു വിക്കറ്റുകളും ഏഴു ബോളുകളും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. പുറത്താകാരെ 18 പന്തുകളില്‍ 34 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് അടിച്ചുകൂട്ടിയത്. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരം പറത്തി.

Read more

വെങ്കിടേഷ് അയ്യര്‍ 13 പന്തില്‍ 24 റണ്‍സ് എടുത്ത് ഒപ്പം നില്‍ക്കുകയും ചെയ്തതോടെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. അപരാജിത വിക്കറ്റില്‍ 26 ബോളില്‍ 48 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു. 18 ബോല്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്സറുമടക്കം സൂര്യ 34 റണ്‍സ് അടിച്ചെടുത്തപ്പോള്‍ വെങ്കടേഷ് 13 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 24 റണ്‍സും നേടി.