സൂര്യകുമാര്‍ മികച്ച താരം, എന്നാല്‍ ഓപ്പണറായി കളിക്കുന്നതും മധ്യനിരയില്‍ കളിക്കുന്നതും വ്യത്യസ്തമാണ്: തുറന്നുപറഞ്ഞ് റിസ്വാന്‍

സൂര്യകുമാര്‍ യാദവിനോടുള്ള ടി20 ക്രിക്കറ്റിലെ ഒന്നാം റാങ്കിനുവേണ്ടിയുള്ള പോരിനെ കുറിച്ച് പ്രതികരിച്ച് പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍. സൂര്യകുമാര്‍ മികച്ച താരമാണെന്നും എന്നാല്‍ ഓപ്പണറായി കളിക്കുന്നതും മധ്യനിരയില്‍ കളിക്കുന്നതും വ്യത്യസ്തമാണെന്നും റിസ്വാന്‍ പറഞ്ഞു.

സൂര്യകുമാര്‍ യാദവ് മികച്ച താരമാണ്. സൂര്യ ബാറ്റ് ചെയ്യുന്ന വിധം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഓപ്പണറായി കളിക്കുന്നതും മധ്യനിരയില്‍ കളിക്കുന്നതും വ്യത്യസ്തമാണ്. ഒന്നാം റാങ്കിംഗിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ടീമിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് എന്റെ ശ്രമം. ഒന്നാം റാങ്കും മാന്‍ ഓഫ് ദി മാച്ചുമെല്ലാം നെഗറ്റീന് സോണിലേക്ക് നമ്മളെ എത്തിക്കുമെന്നും റിസ്വാന്‍ പറഞ്ഞു.

നിലവില്‍ റിസ്വാനാണ് ടി20 റാങ്കിംഗില്‍ ഒന്നാമത്. എന്നാല്‍ റിസ്വാനും രണ്ടാമതുള്ള സൂര്യകുമാര്‍ യാദവും തമ്മില്‍ 16 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. എന്നാല്‍ ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം എന്ന റെക്കോര്‍ഡ് ഈയിടെ സൂര്യകുമാര്‍ തന്റെ പേരിലേക്കിയിരുന്നു.

Read more

നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇരുവരും ഉള്ളത്. അതിനാല്‍ ലോകകപ്പില്‍ ഇവരില്‍നിന്നും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഇരുവരുടെയും പ്രകടനം ടീമിന്റെ കിരീട നേട്ടത്തിലും നിര്‍മായകമാകും.