സൂര്യകുമാറിനെയും റിസ്വാനെയും താരതമ്യപ്പെടുത്തിയത് ആരാടാ, താരരത്തെ ട്രോളി അഫ്രീദി

ഇന്ത്യയുടെ സൂര്യകുമാർ യാദവും പാകിസ്ഥാൻ താരം മുഹമ്മദ് റിസ്വാനും തമ്മിലുള്ള മികച്ച ബാറ്റർ ആരെന്ന ചർച്ച ആരംഭിച്ചത് ടി20 ഐ ബാറ്റിംഗിനായുള്ള ഐസിസി റാങ്കിംഗ് ചാർട്ടിലെ ഒന്നാം സ്ഥാനത്തിനായുള്ള മത്സരത്തോടെയാണ്. ബാബർ ഭരിച്ചിരുന്ന ഒന്നാം നമ്പർ സിംഹാസനം കുറച്ച് നാളുകൾക്ക് മുമ്പാണ് സഹതാരം ഏറ്റെടുത്തത്. സൂര്യകുമാർ യാദവ് നല്ല കുറെ പ്രകടനങ്ങൾക്ക് ശേഷം ഒന്നാം റാങ്ക് അരക്കെട്ട് ഉറപ്പിക്കുക ആയിരുന്നു.

സിംബാബ്‌വെയ്‌ക്കെതിരെ പുറത്താകാതെ 25 പന്തിൽ 61 റൺസ് നേടിയത് എന്തുകൊണ്ടാണ് അദ്ദേഹത്തിന് സിംഹാസനത്തിൽ കയറാൻ കഴിഞ്ഞത് എന്നതിന്റെ പ്രതിരൂപമായിരുന്നു. മുൻ പാകിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദിയും സൂര്യകുമാറിന്റെ ബാറ്റിംഗിൽ മതിപ്പുളവാക്കിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് താരത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം റിസ്വാനെതിരെ ആഞ്ഞടിച്ചു.

ഞായറാഴ്ച മെൽബണിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സൂര്യകുമാർ ഇന്ത്യക്കായി മികച്ച രീതിയിലാണ് കളിച്ചത്. ആറ് ബൗണ്ടറികളും നാല് സിക്സറുകളും അടിച്ചു, അടിച്ച ഷോട്ടുകൾ ഒകെ ഒന്നിനൊന്ന് മെച്ചമായിരുന്നു എന്നതിനാൽ തന്നെ ഏത് ഷോട്ടിനാണ് ചന്തം കൂടുതലെന്ന് ആരാധകർക്ക് മനസിലായില്ല.

അതേ ദിവസം നേരത്തെ, പാകിസ്ഥാൻ ബംഗ്ലാദേശിനെതിരെ വെർച്വൽ ക്വാർട്ടർ ഫൈനലിൽ കളിച്ചു. ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലാത്ത റിസ്‌വാൻ, 32 പന്തിൽ എടുത്തത് 32 റൺസ് മാത്രമാണ്, വീർപ്പുമുട്ടിച്ചു. മുഹമ്മദ് ഹാരിസ് മികച്ച പ്രകടനം പുറത്തെടുത്തിലായിരുന്നു എങ്കിൽ പാകിസ്താന് അന്ന് തന്നെ തിരിച്ചുള്ള വണ്ടി കയറാമായിരുന്നു.

സമ ടിവിയിൽ നടന്ന ചർച്ചയ്ക്കിടെ അവതാരകൻ റിസ്‌വാന്റെ ഒരു പ്രസ്താവന അനുസ്മരിച്ചു. പാകിസ്ഥാൻ താരം സൂര്യകുമാരിൽ നിന്ന് ഒരുപാട് പഠിക്കാൻ ഉണ്ടെന്നും അല്ലാത്തപക്ഷം ഇനിയും കെണിയിൽ വീഴുമോ എന്ന് അഫ്രീദിയോട് ചോദിച്ചു.

അഫ്രീദി പറഞ്ഞത് ഇങ്ങനെ- “നിങ്ങൾ പറഞ്ഞത് ശരിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ് ആഭ്യന്തര സർക്യൂട്ടിൽ 200-250 മത്സരങ്ങൾ കളിച്ചു എന്നതാണ് സൂര്യകുമാറിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവന്റെ കളി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് അവനറിയാം. അവൻ കളിക്കുന്ന ഷോട്ടുകൾ ഇത്ര മികച്ചത് ആകുന്നത് നടത്തുന്ന അസാമാന്യ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്.