റെയ്‌നയെ വാഹനപകടത്തില്‍ കൊന്ന് സോഷ്യല്‍ മീഡിയ; പൊട്ടിത്തെറിച്ച് താരം

Gambinos Ad
ript>

സുരേഷ് റെയ്‌നയെ കുറിച്ച് കുറച്ച് കാലത്തേക്ക് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഒരു യൂടൂബ് ചാനല്‍ പറ്റിച്ച പണിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. റെയ്‌ന വാഹനപകടത്തില്‍ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ചില യൂടൂബ് ചാനലുകള്‍ നല്‍കിയത്.

Gambinos Ad

യൂടൂബാ ചാനലില്‍ വാര്‍ത്ത വന്നതോടെ ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തുടര്‍ന്ന് താരത്തിന് ആദരാജ്ഞലികളുമായി നിരവധിയാളുകള്‍ രംഗത്ത് വരികയും ചെയ്തു. എന്നാല്‍, പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി റെയ്‌ന തന്നെ രംഗത്ത് വന്നു. താന്‍ ജീവനോടെയുണ്ടെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും റെയ്‌ന ട്വിറ്ററില്‍ വ്യക്തമാക്കി.

‘കാറപകടത്തില്‍ താന്‍ മരിച്ചെന്ന് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തന്റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക. ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുടൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇന്ത്യന്‍ ക്രിക്കറ്റ് താരം ട്വീറ്റ് ചെയ്തു.