അയാളാണ് ഇന്ത്യയുടെ അടുത്ത ധോണി; സൂപ്പര്‍ താരത്തിലേക്ക് വിരല്‍ ചൂണ്ടി റെയ്‌ന

സൗരവ് ഗാംഗുലിയില്‍ നിന്ന് നായക സ്ഥാനം ഏറ്റെടുത്ത് ധോണി നടത്തിയ പ്രയാണം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്താളില്‍ തന്നെ കയറിപ്പറ്റി കഴിഞ്ഞു. ധോണി യുഗം ഏറെക്കുറെ അവസാനിച്ചു തുടങ്ങിയതോടെ ധോണിയ്ക്ക് പകരം വെയ്ക്കാന്‍ ആര് എന്ന ചോദ്യത്തിന് പ്രസക്തിയേറിയിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ അടുത്ത ധോണി ആരെന്ന് ചൂണ്ടി കാണിച്ചിരിക്കുകയാണ് ധോണിയുടെ അടുത്ത സുഹൃത്തും സഹതാരവുമായ സുരേഷ് റെയ്‌ന.

ധോണിയില്‍ നിന്ന് വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ ധോണിയുടെ ഗുണങ്ങളെല്ലാം റെയ്‌ന കാണുന്നത് മറ്റൊരാളിലാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് അടുത്ത ധോണിയെന്നാണ് റെയ്ന അഭിപ്രായപ്പെട്ടത്. ധോണിയാകാനുള്ള മികവ് രോഹിത്തിനുണ്ടെന്നാണ് റെയ്‌ന പറയുന്നത്.

Rohit Sharma, Suresh Raina - Rohit Sharma Photos - Australia v ...

“അദ്ദേഹം വളരെ ശാന്തനാണ്, മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാണ്, സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള കെല്‍പ്പുണ്ട്, എല്ലാറ്റിലുമുപരി മുന്നില്‍ നിന്ന് നയിക്കുന്നയാളാണ്. ടീമിലെ എല്ലാവരും ക്യാപ്റ്റനാണെന്നു ചിന്തിക്കുന്നയാള്‍. ഓരോ താരങ്ങളെയും വിലമതിക്കുകയും അതിനൊപ്പം മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന ഒരു ക്യാപ്റ്റനുണ്ടെങ്കില്‍ പിന്നെന്തു നോക്കാന്‍?”

MS Dhoni praises Rohit Sharma, Suresh Raina after reaching World ...

“ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത എം.എസ്. ധോണിയാണ് രോഹിത് ശര്‍മയെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ നായക മികവ് തൊട്ടടുത്തുനിന്ന് കണ്ടിട്ടുള്ള ആളാണ് ഞാന്‍. ബംഗ്ലാദേശില്‍ നടന്ന ഏഷ്യാകപ്പില്‍ നമ്മള്‍ ജേതാക്കളായപ്പോള്‍ അദ്ദേഹത്തിനു കീഴില്‍ ഞാനും കളിച്ചിരുന്നു. യുവതാരങ്ങളെ രോഹിത് പ്രചോദിപ്പിക്കുന്നത് എങ്ങനെയെന്ന് ഞാന്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്.” റെയ്‌ന വിശദീകരിച്ചു.

Suresh Raina and Rohit Sharma walk off after India

“രോഹിത്തിന്റെ സാമീപ്യം ടീമിലെ മറ്റു താരങ്ങള്‍ ആസ്വദിക്കുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ള പ്രഭാവലയം താരങ്ങളെ കൂടുതല്‍ പോസിറ്റീവാക്കി നിര്‍ത്തുകയും ചെയ്യുന്നു. അത്രയും മിടുക്കനാണ് രോഹിത്ത്. ധോണി കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ്. ധോണിയേക്കാള്‍ ഒരു ഐ.പി.എല്‍ കിരീടം കൂടുതല്‍ നേടാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഇരുവരും ഒരേ തരത്തിലുള്ള ക്യാപ്റ്റന്‍മാരാണെന്ന് ഞാന്‍ പറയും.” റെയ്‌ന വിലയിരുത്തി.