റെയ്‌നയും ഇര്‍ഫാനും ഐപിഎല്ലിന്, പ്രതിഫലം ഇങ്ങനെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ള സുരേഷ്റെയ്ന മെഗാലേലത്തില്‍ അണ്‍സോള്‍ഡായി പോയതിന്റെ നിരാശ ആരാധകര്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. ഐപിഎല്ലില്‍ 5529 റണ്‍സ് പേരിലുള്ള റെയ്നയെ സ്വന്തം ടീം പോലെയായി മാറിയ ചെന്നൈ സൂപ്പര്‍കിംഗ്സ് തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്തിയുമില്ല. എന്നാല്‍ ഐപിഎല്‍ 15 ാം സീസണില്‍ മടങ്ങിവരവിന് ഒരുങ്ങുകയാണ് സുരേഷ് റെയ്ന എന്നാണ് വിവരം. പക്ഷേ കളിക്കാരനായിട്ടല്ലായിരിക്കും റെയ്നയുടെ വരവ്. പകരം മറ്റൊരു റോളിലായിരിക്കും.

ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമായിട്ടാണ് ഐപിഎല്ലില്‍ റെയ്നയെ കാണാനാകുക. ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും പഴയ തട്ടകത്തിലേക്ക് ഏഴു വര്‍ഷത്തിന് ശേഷം തിരിച്ചുവന്ന രവിശാസ്ത്രിയ്ക്കൊപ്പമാണ് റെയ്ന കളി പറയാന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിപ് പട്ടേല്‍ തുടങ്ങിയവരുമുണ്ട്.

ഹര്‍ഷ ബോഗ്ലെ, സുനില്‍ ഗവാസ്‌കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക്, ദീപ് ദാസ്ഗുപ്ത, അഞ്ജും ചോപ്ര, ഇയാന്‍ ബിഷോപ്, അലന്‍ വിക്കിന്‍സ്, പോമി എംബാങ്വ, നിക്ക് നൈറ്റ്, ഡാനി മോറിസന്‍, സൈമന്‍ ഡൗള്‍, മാത്യു ഹെയ്ഡന്‍, കെവിന്‍ പീറ്റേഴ്സ്ന്‍ എന്നിവരാണ് ഇംഗ്ലീഷ് കമന്ററി ബോക്‌സില്‍.

Read more

ഹിന്ദി കമന്റേറ്റര്‍മാരായി ആകാശ് ചോപ്ര, ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥിവ് പട്ടേല്‍, നിഖില്‍ ചോപ്ര, തന്യ പുരോഹിത്, കിരണ്‍ മോറെ, ജാറ്റിന്‍ സാപ്രു, സുരന്‍ സുരേന്ദ്രന്‍, രവി ശാസ്ത്രി, സുരേഷ് റെയ്ന എന്നിവരാണുള്ളത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ക്ക് പ്രതിഫലം ഒരുകോടിയോളം രൂപയാണ്. ഹിന്ദി കമന്റേറ്റര്‍മാര്‍ക്ക് 60 ലക്ഷം വരെയാണ് പ്രതിഫലം ലഭിക്കുക.