സൂപ്പർ താരം പരിക്കേറ്റ് പുറത്ത്, കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾ റൗണ്ടർ നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായതായി റിപ്പോർട്ടുകൾ. ടൂർണമെന്റിൽ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും സജീവമായ കൊൽക്കത്തയ്ക്ക് സൂപ്പർ താരത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാണെന്നുറപ്പാണ്. സൺറൈസേഴ്‌സ്, ലക്‌നൗ ടീമുകൾക്ക് എതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ. ഇടുപ്പിലാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.

താരം ഓസ്‌ട്രേലിയയിലേക്ക് ഉടൻ മടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. വരാനിരിക്കുന്ന മാസങ്ങളിൽ താരത്തിന് രാജ്യത്തിനായി ഒരുപാട് മത്സരങ്ങൾ ഉണ്ടെന്നിരിക്കെ റിസ്ക്ക് എടുക്കാൻ ടീം ഒരുക്കമല്ല എന്നും ഉറപ്പാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി പാറ്റ് കമ്മിൻസ് ഈ സീസണിൽ 5 മത്സരങ്ങൾ കളിക്കുകയും 7 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മുംബൈ ഇന്ത്യൻസിനെതിരായ രണ്ട് മത്സരങ്ങളിലും മാച്ച് വിന്നിങ് പ്രകടനമാണ് നടത്തിയത് താരം.

Read more

പാറ്റ് മടങ്ങുന്നതോടെ കൊൽക്കത്ത ബൗളിങ്ങിന്റെ മൂർച്ച കുറയും. നിലവിൽ 10 പോയിന്റുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കുകയും ചെയ്യണം.