ചെന്നൈ നിരയില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിരിച്ചെത്തി; സര്‍പ്രൈസ് നല്‍കാന്‍ സണ്‍റൈസേഴ്‌സ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ടോസ്. എസ്ആര്‍എച്ചിനെതിരെ ഫീല്‍ഡ് ചെയ്യാനാണ് സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോണി തീരുമാനിച്ചത്.

പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് സൂപ്പര്‍ കിങ്‌സിന് ഷോക്ക് ട്രീന്റ്‌മെന്റെ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥ അവരെ അപകടകാരികളാക്കുന്നു.16 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള സൂപ്പര്‍ കിങ്‌സിന് ഇന്നു ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

Read more

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റംവരുത്താതെയാണ് സണ്‍റൈസേഴ്‌സ്, സൂപ്പര്‍ കിങ്‌സിനെ നേരിടുന്നത്. വമ്പനടികള്‍ക്ക് പ്രാപ്തനായ സ്പിന്നര്‍ റാഷിദ് ഖാനെ സണ്‍റൈസേഴ്‌സ് ഓപ്പണറാക്കുമെന്നും സൂചനയുണ്ട്. ചെന്നൈ നിരയില്‍ സാം കറനു പകരം ഡ്വെയ്ന്‍ ബ്രാവോയെ ഉള്‍പ്പെടുത്തി. സൂപ്പര്‍ കിങ്‌സിന്റെ കഴിഞ്ഞ മത്സരത്തില്‍ ബ്രാവോ കളിച്ചിരുന്നില്ല.